ശർക്കര ഇഷ്ടമുള്ളവരാണോ നിങ്ങൾ?എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

0
46

ആരോഗ്യത്തിന് വളരെ ഫലപ്രദമായ ഒന്നാണ് ശര്‍ക്കര. അയേണിനാല്‍ സമ്പുഷ്ടമാണ് ശര്‍ക്കര. അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം. ഗര്‍ഭിണികള്‍ക്കും ഇത് ഏറെ നല്ലതാണ്.ശരീരം ശുദ്ധിയാക്കാന്‍ ഏറെ പ്രയോജനം നല്‍കുന്ന ഒന്നാണ് ശര്‍ക്കര. ഇതു വഴി ലിവര്‍ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഗുണം നല്‍കുന്ന ഒന്നാണിത്. ശര്‍ക്കരയില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം മിതമായ തോതില്‍ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും വാത, പിത്ത സംബന്ധമായ അസ്വസ്ഥതകള്‍ക്കും ശര്‍ക്കര നല്ലൊരു പ്രതിവിധിയാണ്.ശര്‍ക്കര ദിവസവും കഴിയ്ക്കുന്നത് രക്തം ശുദ്ധീകരിയ്ക്കാനും ഇതുവഴി പല അസുഖങ്ങളും ചര്‍മ രോഗങ്ങളുമെല്ലാം തടയാനും നല്ലതാണ്. ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. ഇതിലെ പൊട്ടാസ്യം, സോഡിയം എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിലെ ആസിഡ് തോതു നിയന്ത്രിച്ചു നിര്‍ത്തി ബിപി നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

മലബന്ധം തടയുന്നു
ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ശര്‍ക്കര ഉത്തേജിപ്പിക്കുന്നു. ഇത് കുടലിലൂടെയുള്ള ഭക്ഷണത്തിൻെറ നീക്കത്തെ സ്വാധീനിക്കുന്നു. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.
വയറിനെ തണുപ്പിക്കുന്നു
ശര്‍ക്കര കഴിക്കുന്നത് സാധാരണനിലയിലുള്ള ശരീരതാപനില നിര്‍ത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് വയറിനെ തണുപ്പിക്കാനും സഹായിക്കുന്നു. തണുത്ത വെള്ളത്തില്‍ ശര്‍ക്കര ഇട്ടു തയ്യാറാക്കുന്ന ശര്‍ക്കര സര്‍ബത്ത് വേനല്‍ക്കാലത്ത് കുടിക്കുന്നത് ശരീരവും വയറും തണുപ്പിച്ച്‌ നിര്‍ത്താന്‍ സഹായിക്കും
പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു
ആന്റിഓക്‌സിഡന്റുകളും സിങ്ക്, സെലേനിയം പോലുള്ള ധാതുക്കളും ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ അണുബാധയ്‌ക്കെതിരേയുള്ള പ്രതിരോധ കവചമായി ശര്‍ക്കര പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമെ രക്തത്തിലെ ഹീമോഗ്ലോബിൻെറ അളവ് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here