യൂറിനറി ഇൻഫെക്ഷൻ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്.വളരെയധികം സമയം മൂത്രം കെട്ടിനിര്‍ത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാനകാരണം. മഴക്കാലത്താണ് യൂറിനെറി ഇന്‍ഫെക്ഷന്‍ കൂടുതലായി കാണപ്പെടുന്നത്. മഴക്കാലമാണ് ബാക്ടീരിയകള്‍ വളരാനും പെരുകാനും അനുയോജ്യമായ സമയം.

വൃത്തിഹീനമായ പൊതു കുളിമുറികള്‍ ഉപയോഗിക്കുകയും ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ശുചിത്വം പാലിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ യുടിഐകള്‍ വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. മൂത്രനാളിയിലെ അണുബാധ  വിവിധ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം. ഇത് സാധാരണയായി മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നു. അടിവയറ്റിലെ വേദനയും യുടിഐയുടെ മറ്റൊരു ലക്ഷണമാണ്. വിറയലും പനിയും ഉണ്ടാകുന്നത് യുടിഐയുടെ മറ്റൊരു ലക്ഷണമാണ്. ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

യൂറിനറി ഇൻഫെക്ഷൻ തടയാൻ വേണ്ടി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

 
1. ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക. നിങ്ങള്‍ എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രയും നന്നായി മൂത്രാശയത്തിന് ദോഷകരമായ സൂക്ഷ്മാണുക്കള്‍ പുറന്തള്ളാന്‍ സഹായിക്കും.
2.നനഞ്ഞ വസ്ത്രങ്ങള്‍ ഉടന്‍ മാറ്റുക.
3.ഓരോ 3-4 മണിക്കൂറിലും സാനിറ്ററി പാഡുകളും 4-6 മണിക്കൂറിനുള്ളില്‍ ടാംപണുകളും മാറ്റുക, മൂത്രനാളിയിലെയും യോനിയിലെയും അണുബാധകള്‍ ഒഴിവാക്കാന്‍ സഹായിക്കും.
4.ലൈംഗിക ബന്ധത്തിന് ശേഷം വൃത്തിയായി കഴുകുക. കൂടുതല്‍ സമയം കാത്തിരിക്കുകയാണെങ്കില്‍ ബാക്ടീരിയ             മൂത്രസഞ്ചിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here