ഡയറ്റില്‍ ചെറിയ മാറ്റം വരുത്തിയാല്‍ തന്നെ നമ്മളെയലട്ടുന്ന പല ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാൻ സാധിക്കും. ഭക്ഷണത്തില്‍ മറക്കാതെ ഉള്‍പ്പെടുത്തേണ്ടവയാണ് ഡ്രൈഫ്രൂട്ട്സ്. പോഷകങ്ങളുടെ കലവറയാണ് ഇവയെന്നതാണ് സത്യം. അത്തരത്തില്‍ ഏറെ ഗുണങ്ങളുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂണ്‍സ്. ഉണങ്ങിയ പ്ലം പഴമാണ് പ്രൂണ്‍സ്. ആൻറിഓക്സിഡൻറുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
വിറ്റാമിൻ എ ധാരാളം അടങ്ങിയ പ്രൂണ്‍സ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഉറക്കമില്ലായ്മയ്ക്കും വലിയൊരു പരിഹാരമാണിത്. പ്രൂണ്‍സ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഇവയില്‍ അയണ്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ചയുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനം ചെയ്യും. വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും മറ്റും അടങ്ങിരിക്കുന്നതിനാല്‍ ചര്‍മത്തിൻെറ ആരോഗ്യത്തിനും വളരെ നല്ലതാണ്. ചര്‍മം കൂടൂതല്‍ ചെറുപ്പമുള്ളതാക്കാൻ ഇവ സഹായിക്കും.
