കാണുന്ന ഭംഗി പോലെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗോള്‍ഡൻ ബെറി. ഞൊട്ടാഞൊടിയൻ, കേപ് നെല്ലിക്ക, ഗ്രൗണ്ട് ബെറി എന്നിങ്ങനെ പല പേരുകളുണ്ടിതിന്. ബ്രൊക്കോളി, ആപ്പിള്‍, മാതളം എന്നിവയേക്കാള്‍ കൂടുതല്‍ ആൻറിഓക്‌സിഡൻറുകള്‍ അടങ്ങിയതാണ് ഗോള്‍ഡൻ ബെറി. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ ഇവ സഹായിക്കുന്നു. ആന്‍റി ഓക്‌സിഡന്‍റുകളുടെയും വിറ്റാമിൻ സിയുടെയും കലവറയാണ് ഗോള്‍ഡൻ ബെറി. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കും. ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ ഇവ സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ ഗോള്‍ഡന്‍ ബെറി ദഹനം എളുപ്പമാക്കാനും സഹായിക്കും. ഇവ മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ഗോള്‍ഡന്‍ ബെറി കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ശരീരത്തിലെ വേദന, വീക്കം തുടങ്ങിയവയെ തടയുകയും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
 ഗ്ലൈസമിക് സൂചിക കുറഞ്ഞ ഗോള്‍ഡന്‍ ബെറി പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിൻെറ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കുന്ന പെക്റ്റിന്‍റെ നല്ല ഉറവിടമാണ് ഗോള്‍ഡന്‍ ബെറി. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കൊഴുപ്പും കലോറിയും കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here