BLACK-TEA

 രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് ചായ നമ്മളില്‍ പലരും നിര്‍ബന്ധമായി കുടിക്കുന്നതാണ്. കൂടുതല്‍ ഉന്മേഷത്തോടെയും എനര്‍ജിയോടെയുമിരിക്കാൻ ബ്ലാക്ക് ടീ സഹായിക്കും എന്ന് നമുക്ക്‌ അറിയാവുന്ന കാര്യമാണ്. അതിരാവിലെ കട്ടൻ ചായ കുടിച്ചാല്‍ പല ഗുണങ്ങള്‍ ഉണ്ട് ബ്ലാക്ക് ടീയില്‍ ആൻറി ഓക്സിഡൻറുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ബ്ലാക്ക് ടീയില്‍ പോളിഫെനോള്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്‌ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്‌ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പോളിഫെനോളുകളും ആന്റിമൈക്രോബയല്‍ ഗുണങ്ങളും കുടലിൻെറ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

കൊളസ്‌ട്രോളിൻെറ അളവ് കുറയ്‌ക്കാൻ സഹായിക്കുന്ന കാറ്റെച്ചിനുകളും തെഫ്‌ലാവിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. കട്ടൻചായയിലെ ഫ്ലേവനോയ്ഡുകള്‍ കൊളസ്ട്രോളിൻെറ അളവ് കുറയ്‌ക്കാനും
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത
കുറയ്‌ക്കാനും സഹായിക്കും.
ബ്ലാക്ക് ടീയില്‍ കഫീൻ, എല്‍-തിയനൈൻ
എന്നിവ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ജാഗ്രതയും ശ്രദ്ധയും
മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യും.

ബ്ലാക്ക് ടീ കുടിക്കുന്നത് ബിഎംഐ, അരക്കെട്ടിൻെറ ചുറ്റളവ് കുറയ്‌ക്കല്‍ എന്നിവയുമായി
ബന്ധപ്പെട്ടിരിക്കുന്നു. കട്ടൻ ചായയില്‍ ഫ്ലേവണുകള്‍ ഉള്ളതിനാല്‍, വയറിലെ
കൊഴുപ്പ് കുറയ്‌ക്കുന്നതിനും ശരീരഭാരം കുറയ്‌ക്കുന്നതിനും സഹായകമാണ്.
കട്ടൻചായയില്‍ അടങ്ങിയിരിക്കുന്ന പോളീഫിനോള്‍സ് കാൻസറിനെ തടയാൻ സഹായിക്കുന്നതായി
പഠനങ്ങള്‍ പറയുന്നു. കോശങ്ങള്‍ക്കും ഡിഎൻഎയ്‌ക്കും സംഭവിക്കുന്ന
കേടുപാടുകളെ ചെറുക്കാനും പോളിഫിനോള്‍സിന് കഴിവുണ്ട്. കുടലിലെ നല്ല
ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാൻ കട്ടൻചായ മികച്ചതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here