നെല്ലിക്ക ജ്യൂസ് വെറുംവയറ്റില്‍ കുടിച്ചാലുള്ള ഗുണങ്ങള്‍

0
37
nellikka
 

നെല്ലിക്ക വിറ്റാമിന്‍ സിയുടെ കലവറയാണ്. കൂടാതെ നിരവധി പോഷകങ്ങളും ആൻറി ഓക്‌സിഡൻറുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിൻെറയും തലമുടിയുടെയും ആരോഗ്യം സംരംക്ഷിക്കാന്‍ നെല്ലിക്ക

പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ബി, സി, ഇരുമ്പ്,
കാത്സ്യം, ഫൈബര്‍ തുടങ്ങിയവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും
വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ
ഗുണങ്ങള്‍ അറിയാം. ദിവസവും വെറും വയറ്റില്‍
നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ്
ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
ഇത് ഗുണം ചെയ്യും. കലോറിയെ കത്തിക്കാനും വിശപ്പിനെ കുറയ്‌ക്കാനും അതുവഴി
വണ്ണം കുറയ്‌ക്കാനും ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം.

നെല്ലിക്കാ ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധശേഷി
വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ്.പതിവായി വെറും വയറ്റില്‍ നെല്ലിക്കാ
ജ്യൂസ് കുടിക്കുന്നതു സന്ധി വേദനയും വീക്കവും കുറയ്‌ക്കാന്‍ ഗുണം ചെയ്യും.
ഇതില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലിൻേറയും പല്ലിൻേറയും ആരോഗ്യം
സംരംക്ഷിക്കും. ഭക്ഷണത്തില്‍ നിന്നും മറ്റു പോഷകങ്ങളെ ശരീരത്തിലേയ്‌ക്ക്
ആഗിരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കും.നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കും. പതിവായി നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ ആരോഗ്യകരമായ തോതില്‍
നിലനിര്‍ത്തുന്നതിന് സഹായിക്കും. അതുപോലെതന്നെ ഹൃദയധമനികളുടെ ആരോഗ്യം
വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും.

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് രക്തത്തിലെ ഹീമോഹീമോഗ്ലോബിൻ കൂട്ടാനും അതുവഴി
വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും
ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് പതിവായി കുടിക്കുന്നത് കാഴ്ചശക്തി
മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ
അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായകരമാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക്
ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
വിളര്‍ച്ച തടയാന്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന
ഫൈറ്റോ ന്യൂട്രിയൻറുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ തലയോട്ടിയിലെ
രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായി മുടിയുടെ വളര്‍ച്ചയെ
ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിൻെറ യുവത്വവും സൗന്ദര്യവും
നിലനിര്‍ത്താനും നെല്ലിക്ക ജ്യൂസ് വളരെ നല്ലതാണ്.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ രാവിലെ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. നെല്ലിക്ക
ജ്യൂസിലെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി ഉള്ളടക്കം കൊളാജന്‍ ഉത്പാദനം
പ്രോത്സാഹിപ്പിക്കുകയും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ
സംരക്ഷിക്കുകയും ചെയ്യും. ഇത് ആരോഗ്യകരവും കൂടുതല്‍ തിളക്കമുള്ളതുമായ
ചര്‍മ്മത്തിന് കാരണമാകുന്നു. നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രോമകൂപങ്ങളെ
ശക്തിപ്പെടുത്തുകയും മുടികൊഴിച്ചില്‍ കുറയ്‌ക്കുകയും ചെയ്യും.

ആൻറിഓക്‌സിഡൻറുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കരളിൻെറ
ആരോഗ്യത്തിനും വളരെ നല്ലതാണ്. വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ
ഇത് കുറയ്‌ക്കുകയും വൃക്കകളുടെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.
കൊളസ്‌ട്രോള്‍ നില ആരോഗ്യപരമായ രീതിയില്‍ നിലനിര്‍ത്താനും ഇത് ഗുണം
ചെയ്യും. കൂടാതെ ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം
മെച്ചപ്പെടുത്താനും നെല്ലിക്ക സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here