
അതുപോലെ തലമുടി കൊഴിച്ചില്‍ അകറ്റാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഉലുവ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങള്‍ ഉലുവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. താരനെ തടയാനും തലമുടി വളരാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഇതിനായി ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി
കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി
ശിരോചര്‍മ്മത്തില്‍ പുരട്ടാം. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം. താരനും
മുടികൊഴിച്ചിലും മാറാന്‍ ഈ ഹെയര്‍ മാസ്ക് സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും.
സ്ത്രികളിൽ ആർത്തവചക്രം ക്രമീകരിക്കാനും ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ ലഘൂകരിക്കാനും ഉലുവ സഹായിക്കുന്നു. മുലയൂട്ടുന്ന അമ്മമാരിൽ മുലയൂട്ടൽ വർദ്ധിപ്പിക്കാൻ ഉലുവ സാധാരണയായി ഉപയോഗിക്കുന്നു. ഉലുവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉണ്ട്, ഇത് സന്ധിവാതം,ആസ്മ എന്നിവയുമായി ബന്ധപ്പെട്ട വേദനയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കുന്നു. ഉലുവ ദഹന എൻസൈമുകൾ വർദ്ധിപ്പിച്ച് ദഹനത്തെ സഹായിക്കുന്നു, കുടൽ വീക്കം കുറയ്ക്കുന്നു, ഉയർന്ന നാരുകൾ ഉള്ളതിനാൽ മലബന്ധം തടയുന്നു. വേനൽ കാലത്തുണ്ടാകുന്ന ചുട്ടു നീറ്റൽ കുറക്കാൻ ഉലുവ ഇലകൾ അരച്ച് ദേഹത്ത് തേക്കുന്നത് നല്ലതാണ്. തൈറോയ്ഡ് രോഗങ്ങൾക്ക് കുതിർത്ത ഉലുവയും അല്പം നാരങ്ങാനീരും ചേർത്തു കഴിക്കാം, ഉലുവ വേവിച്ച് കരിപ്പെട്ടിയും നെയ്യും തേങ്ങാപ്പാലും ചേർത്ത് കഴിക്കുന്നത് പ്രസവശേഷമുള്ള ക്ഷീണം മാറ്റാൻ സഹായിക്കും. മുടിയുടെ കട്ടി കുറയുന്നതിന് മികച്ച പരിഹാര മാര്‍ഗ്ഗമാണ് ഉലുവ.