പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ നമ്മെ അലട്ടാറുണ്ട്. മുഖത്തെ കറുത്ത
പാടുകള്‍, ചുളിവുകള്‍ തുടങ്ങി കരുവാളിപ്പ് വരെ പലര്‍ക്കും നേരിടേണ്ടി
വരുന്നു ഇത്തരത്തിലുള്ള കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും ചുളിവുകളെ തടയാനും മുഖം തിളങ്ങാനും പപ്പായ സഹായിക്കും.

പപ്പായ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…

papaya

  • പപ്പായുടെ പള്‍പ്പ് എടുക്കുക. അതിലേക്ക് കുറച്ച്‌ ഓറഞ്ച് നീരും തേനും
    ചേര്‍ത്ത് മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന്
    ശേഷം മുഖം കഴുകാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കരുവാളിപ്പിനെ തടയാനും ചുളിവുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് ഉത്തമമാണ്.
  • നന്നായി പഴുത്ത പപ്പായ കഷ്ണങ്ങളാക്കി മുറിച്ച്‌ ജ്യൂസാക്കി മാറ്റുക. അതിലേയ്‌ക്ക്
    ഒരു ടീസ്പൂണ്‍ തൈരും തേനും കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം
    മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതി കരുവാളിപ്പ് മാറ്റി
    ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.
  • അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത്
    നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന്
    ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്
    എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
  • അതുപോലെ അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്കും സഹായിക്കും.
  •  പപ്പായയും തക്കാളിനീരും ചേര്‍ത്തുളള മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കും.
  • ഒരു കഷ്ണം പപ്പായ മുഖത്ത് ഉരസുകയോ ചതച്ച പപ്പായ മുഖത്ത് പുരട്ടുകയോ ചെയ്യുന്നത് ചർമ്മത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാനും സഹായകമാണ്.
  • ഒരു ടേബിൾസ്പൂൺ പപ്പായ, 2 ടേബിൾസ്പൂൺ പാൽ എന്നിവയാണ് ആവശ്യം. ഒരു വൃത്തിയുള്ള പാത്രത്തിൽ, ചതച്ച പപ്പായയും പാലും ചേർത്ത് നന്നായി ഇളക്കുക. നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് മുഖത്ത് മുഴുവൻ പുരട്ടി ഏകദേശം 1-2 മിനിറ്റ് നന്നായി മസാജ് ചെയ്യുക, ചർമ്മം നന്നായി വൃത്തിയാക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

LEAVE A REPLY

Please enter your comment!
Please enter your name here