ഒന്ന്…

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണം തടയാനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും കരിമ്പിൻ ജ്യൂസ് കുടിക്കാം.

 
രണ്ട്…
 
പൊട്ടാസ്യം ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താന്‍ ഇവയ്ക്ക് കഴിവുണ്ട്.
 
മൂന്ന്…
 
ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും രക്തയോട്ടം വര്‍ധിപ്പിക്കാനും കരളിന്‍റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
 

 

നാല്…
 
കരിമ്പിൻ ജ്യൂസില്‍ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് ദന്തക്ഷയം തടയാനും വായ്നാറ്റത്തെ അകറ്റാനും വായയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
 
അ‍ഞ്ച്
 
ആന്‍റി ഓക്സിഡൻറുകള്‍, ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകള്‍ എന്നിവ കരിമ്പിൻ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവര്‍ത്തിക്കുകയും ചര്‍മ്മം സ്വാഭാവികമായി തിളങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.
 
ആറ്…
 
നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് നല്ലതാണ്. 100 ഗ്രാം ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കരിമ്പില്‍ കൊഴിപ്പ് കുറവാണ്. കരിമ്പിന് മധുരം ഉളളതുകൊണ്ട് ജ്യൂസ് തയ്യാറാക്കാന്‍ മുന്‍പ് മധുരം ചേര്‍ക്കേണ്ടതില്ല. കൂടാതെ കരിമ്പില്‍ ഭക്ഷ്യ നാരുകള്‍ ധാരാളമുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്.

LEAVE A REPLY

Please enter your comment!
Please enter your name here