ചര്‍മ്മത്തിലെ ചുളിവുകളും വരകളും കറുത്ത പാടുകളുമൊക്കെ മാറ്റാന്‍ വീട്ടില്‍ സ്ഥിരമായി ലഭ്യമായ വാഴപ്പഴം സഹായിക്കും. ചര്‍മ്മത്തില്‍ കൊളാജൻ വര്‍ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ വാഴപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്ക് ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ സഹായിക്കും. കരോട്ടിൻ, വിറ്റാമിൻ എ, ബി, ബി1, സി, ഇ തുടങ്ങിയ നിരവധി വിറ്റാമിനുകളും പോഷകങ്ങളും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകളും നേർത്ത വരകളും കുറയ്ക്കുകയും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
മുഖത്ത് ചുളിവുകൾ, മുഖക്കുരുവിൻെറ പാട്, മുഖത്തെ കരുവാളിപ്പ് ഇങ്ങനെ നിരവധി ചർമ്മ പ്രശ്നങ്ങൾ പലരേയും അലട്ടുന്നുണ്ടാകാം. പല കാരണങ്ങൾ കൊണ്ടാണ് ഈ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചിലരിൽ പ്രായം കൂടുന്നതിൻെറ ഭാഗമായി ആകാം മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നത്. എന്നാൽ മറ്റു ചിലരിൽ ജീവിതശൈലിയുടെ ഭാഗമായും ചർമ്മം മോശമാകാം. പ്രായത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ലെങ്കിലും ചർമ്മത്തെ സംരക്ഷിക്കാൻ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി.