തുളസിയിലയില്‍ ലേശം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതൊരു ശീലമാക്കിയാല്‍ ഗുണങ്ങള്‍ പലതുണ്ട്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്. ഇവയിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ശരീരത്തെ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കും.

ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതു കൊണ്ടുതന്നെ കോള്‍ഡ് മാറാനും വരാതിരിയ്ക്കാനുമുള്ള നല്ലൊരു വഴി. ചുമയും ശ്വാസകോശസംബന്ധവുമായ അസുഖങ്ങള്‍ മാറാനും വരാതെ തടയാനും ഈ കോമ്ബിനേഷന്‍ സഹായിക്കും.കഫക്കെട്ടിനെതിരെയുള്ള പ്രകൃതിദത്ത ഔഷധം കൂടിയാണിത്. ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ അലര്‍ജി പോലുള്ള പ്രശ്നങ്ങളില്‍ നിന്നുള്ള സ്വാഭാവിക പരിഹാരം കൂടിയാണിത്.
വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവടയങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മത്തിൻെറ പ്രായക്കുറവിന് ഏറെ നല്ലതാണ് തുളസിനീരും തേനും.
കോശങ്ങളുടെ റീജനറേഷന്‍ തടഞ്ഞാണ് ഇത് ചെയ്യുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലൊരു ഔഷധം. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും. കിഡ്നി സ്റ്റോണ്‍ മാറാനുള്ള നല്ലൊരു പരിഹാരവിധി കൂടിയാണ് തുളസിനീരും തേനും.

LEAVE A REPLY

Please enter your comment!
Please enter your name here