aloe-vera

മുഖ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് പുതുതലമുറ. പ്രകൃതിദത്തമായ വഴികള്‍ തെരഞ്ഞെടുക്കുന്നവരും ഏറെയാണ്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളും എല്ലാം ഇല്ലാതാക്കുന്നതിന്

കറ്റാര്‍വാഴ വളരെയധികം ഗുണം ചെയ്യുന്നുണ്ട്. രോഗപ്രതിരോധശേഷി
വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സൗന്ദര്യ സംരക്ഷണത്തിനും കറ്റാര്‍വാഴ
ഉപയോഗിക്കുന്നവര്‍ നിരവധിയുണ്ട്. കറ്റാര്‍വാഴ എങ്ങനെ മുഖസംരക്ഷണത്തിന്
ഉപയോഗിക്കാം എന്ന് നോക്കാം.

മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിന് സഹായിക്കുന്നു 

മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിന് ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുത്ത് അതിലേക്ക് അര സ്പൂണ്‍ കസ്തൂരി മഞ്ഞള്‍ ചേര്‍ത്തു കൊടുക്കണം. ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. കൂടുതല്‍ ഫലം ലഭിക്കുന്നതിന് ഇത്‌ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.

ചർമ്മത്തിലെ ഈർപ്പം നിലനിറുത്തുന്നു     

ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താൻ സഹായിക്കുന്ന ഒന്നു കൂടിയാണ് കറ്റാര്‍വാഴ. ഇതിനായി കറ്റാര്‍വാഴ ജെല്‍ എടുത്ത് അതിലേക്ക് അല്പം വാഴപ്പഴം പേസ്റ്റ്
രൂപത്തിലാക്കിയത് ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ച്‌
എടുത്തതിനുശേഷം മുഖത്തും കഴുത്തിലും ആയി പുരട്ടി കൊടുക്കാം.
ഉണങ്ങിയതിനുശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

വിവിധ ചർമ്മപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു

മുഖക്കുരു, പാടുകൾ തുടങ്ങിയ വിവിധ ചർമ്മപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും  കറ്റാർ വാഴ ജെല്ല് വളരെ ഫലപ്രദമാണ്. കറ്റാർ വാഴ രാത്രി മുഴുവൻ ചർമ്മത്തിൽ പുരട്ടുന്നത് ജലാംശം വർധിപ്പിക്കുകയും നേർത്ത വരകളുടെ രൂപം കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ചർമ്മം മികച്ചതായി നിലനിർത്തുന്നതിനുള്ള ഏറ്റവും   ലളിതവും സ്വാഭാവികവുമായ മാർഗ്ഗമാണിത്. താരൻ, മുടികൊഴിച്ചിൽ എന്നിവ നിയന്ത്രിക്കാനും കറ്റാർവാഴ നല്ലതാണ്. കറ്റാർ വാഴ ജ്യൂസ് ആയി കഴിക്കുന്നത്  മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും കറ്റാർ വാഴ ജ്യൂസ് ഉപയോഗിക്കുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here