പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴത്തിന് കഴിയും. ഞാവല്‍ പഴത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാവല്‍ പഴം ഉത്തമമാണ്. ഫൈബര്‍ സമ്പന്നമാണ് ഞാവല്‍ പഴം. അതിനാല്‍ ഇത് കഴിക്കുന്നതിനൊപ്പം, നിങ്ങള്‍ക്ക് വിത്തുകളും കഴിക്കാം. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചര്‍മ്മത്തിൻെറ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. ചര്‍മ്മത്തിൻെറ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും ഞാവല്‍പ്പഴം സഹായിക്കുന്നു.
ഞാവലിൻെറ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. വായ്‌നാറ്റം ഇല്ലാതാക്കാനും ഞാവല്‍ പഴം കഴിക്കാവുന്നതാണ്. വിറ്റാമിന്‍ സിയും അയണും ധാരാളം അടങ്ങിയ ഞാവല്‍പ്പഴം രക്തത്തിലെ ഹിമോഗ്ലോബിൻെറ അളവ് കൂട്ടാന്‍ സഹായിക്കുന്നു. ഞാവല്‍പ്പഴത്തിലുള്ള ആൻറീബാക്ടീരിയല്‍ ഗുണങ്ങള്‍ സാധാരണയായ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍ ഞാവല്‍ പഴം കഴിച്ചാല്‍ വായുക്ഷോഭം മാറും. കൂടാതെ, വയറുകടി, വിളര്‍ച്ച എന്നിവയ്ക്കും പരിഹാരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here