ചര്‍മ്മം ഭംഗിയുള്ളതും ആരോഗ്യമുള്ളതാക്കാനും ബീറ്റ്‍റൂട്ട്

0
32

ചര്‍മ്മം വൃത്തിയുള്ളതും ആരോഗ്യമുള്ളതും ആയിരിക്കാൻ പലവിധത്തിലുള്ള സ്കിൻ കെയര്‍ ഉത്പന്നങ്ങള്‍ പണം ചിലവഴിച്ച്‌ വാങ്ങിക്കുന്നവരും ഏറെയാണ്. എന്നാല്‍ നാം നിത്യേന വീട്ടിലുപയോഗിക്കുന്ന പല ‘നാച്വറല്‍’ ആയ ഘടകങ്ങളും സ്കിൻ കെയറിന് ഉത്തമമായിരുന്നു. അധികവും പച്ചക്കറികളും പഴങ്ങളും തന്നെയാണ് ചര്‍മ്മത്തിനായി വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ചേരുവകള്‍. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നിവ അകറ്റാനും ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാനും ചുണ്ടുകള്‍ക്ക് നിറം വയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കും. 

പച്ചക്കറികളും പഴങ്ങളും നല്ലതുപോലെ ആവശ്യത്തിന് കഴിച്ചാല്‍ തന്നെ ചര്‍മ്മത്തിലെ വ്യത്യാസം നമുക്ക് മനസിലാക്കാൻ സാധിക്കും. കഴിക്കാൻ മാത്രമല്ല, പല പച്ചക്കറികളും പഴങ്ങളും ചര്‍മ്മത്തില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.
ഇത്തരത്തില്‍ കഴിക്കുന്നതിലൂടെയും മാസ്ക് ആയി മുഖത്ത് ഇടുന്നതിലൂടെയും
ചര്‍മ്മത്തിന് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് ബീറ്റ്‍റൂട്ട്.

ബീറ്റ്‍റൂട്ട് നമ്മുടെ ചര്‍മ്മത്തിന് പ്രയോജനപ്പെടുന്നത് എങ്ങനെ എന്ന് നോക്കാം…

വേനലാകുമ്പോള്‍ മുഖത്ത് വരുന്ന ‘ടാൻ’ അഥവാ കരുവാളിപ്പ് വീഴുന്നതാണ് മിക്കവരും ഇത്തരത്തില്‍ നേരിടുന്നൊരു പ്രശ്നം. ഇത് പരിഹരിക്കാൻ ബീറ്റ്‍റൂട്ട് സഹായകമാകുന്നു. പലപ്പോഴും ചര്‍മ്മത്തിലെ ചുളിവുകളും തിളക്കമില്ലായ്മയും ആണ് നമുക്ക് പ്രായം തോന്നിക്കുന്നത്. ഈ പ്രശ്നങ്ങളെ ഒരളവ് വരെ ചെറുക്കുന്നതിനും ബീറ്റ്‍റൂട്ട് നമ്മെ സഹായിക്കുന്നു. വൈറ്റമിൻ-സി, ലൈസോപീൻ, സ്ക്വലേൻ എന്നിവയാണ് ഇതിന് സഹായകമായി ബീറ്ററൂട്ടില്‍ അടങ്ങിയിരിക്കുന്നത്. ചര്‍മ്മം തിളക്കമുള്ളതാക്കാൻ ബീറ്റ്റൂറ്റിലുള്ള വൈറ്റമിൻ-സി ചര്‍മ്മത്തിലെ കൊളാജെൻ ഉത്പാദനം കൂട്ടുന്നു. കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമാണ്. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല വഴികളും തിരയുന്നവരുണ്ടാകാം. അവര്‍ക്കായി വീട്ടില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് ബീറ്റ്റൂട്ട് കൊണ്ടുള്ള ഈ കൂട്ട്. ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം. 10 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുത്ത പാട് മാറാന്‍ സഹായിക്കും. ഒരു ബീറ്റ്റൂട്ട് അരച്ചെടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂൺ തൈര്, കുറച്ച് ആല്‍മണ്ട് ഓയിൽ എന്നിവ ചേർക്കാം. ശേഷം നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. മുഖത്തെ ചുളിവുകൾ മാറാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ഇത് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here