നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. പുരാതന കാലം മുതല്‍ ഇത് വിവിധ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. മുറിവുകള്‍, പൊള്ളല്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയെ ശമിപ്പിക്കാൻ കറ്റാര്‍വാഴ മികച്ചതാണ്. കറ്റാര്‍ വാഴ ജെല്‍ ശക്തമായ പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. ഇത് ശരീരത്തില്‍ നിന്ന് ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചര്‍മ്മത്തെ മിനുസമാര്‍ന്നതും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
കറ്റാര്‍ വാഴയുടെ ഗുണങ്ങൾ
1.കറ്റാര്‍ വാഴ ജെല്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇത് ശക്തമായ ഒരു ആൻറിഓക്‌സിഡൻറാണ്.
2.കറ്റാര്‍ വാഴ ജെല്‍ അല്ലെങ്കില്‍ ജ്യൂസ് ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടാം. കറ്റാര്‍വാഴയുടെ ഇലകള്‍ക്കടിയിലുള്ള പള്‍പ്പാണ് ഉപയോഗിക്കേണ്ടത്. ഇത് ചര്‍മ്മത്തിൻെറ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
3.കറ്റാര്‍ വാഴ ജെല്‍ ദിവസവും മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ഇത് ചര്‍മ്മത്തെ മൃദുവാക്കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു.
4.ശൈത്യകാലത്തും വേനല്‍ക്കാലത്തും കറ്റാര്‍ വാഴ ജെല്‍ പുരട്ടുന്നത് ഉപയോഗപ്രദമാണ്. മഞ്ഞുകാലത്ത് വരള്‍ച്ച ഒഴിവാക്കാനും ചര്‍മ്മത്തെ മൃദുലമാക്കാനും ഇത് സഹായിക്കുന്നു.
40 മില്ലി മിനറല്‍ വാട്ടര്‍, 3 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെൽ, 2 തുള്ളി ടീ ട്രീ ഓയില്‍ എന്നിവ എടുക്കുക. ഇത് മിക്സ് ചെയ്ത് ഒരു ചെറിയ സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. മുഖക്കുരു ഉള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുക. കണ്ണുകള്‍ ഒഴിവാക്കുക. ഇപ്രകാരം ചെയ്യുന്നത് മുഖക്കുരു ഒഴിവാക്കാൻ സഹായിക്കും. കറ്റാര്‍ വാഴ മുടിയിലും ഉപയോഗിക്കാം. കറ്റാര്‍ വാഴയുടെ ജെല്‍ മുടിയില്‍ പുരട്ടി 15 മിനിറ്റിനു ശേഷം സാധാരണ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മുടി കൊഴിച്ചൽ തടയുകയും മുടി തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.