ദിവസവും വ്യായാമം ചെയ്യുന്നുണ്ട്, എന്നിട്ടും ഫലം ഇല്ല കാരണം തെറ്റുകള്‍ ആകാം
ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നുണ്ട്, എന്നിട്ടും വ്യത്യാസം ഒന്നും കാണുന്നില്ല. ഇങ്ങനെ പരാതി പറയുന്ന പലരെയും നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?വ്യായാമം ചെയ്യുമ്പോൾ നമ്മള്‍ പോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളാണ് ഇതിന് കാരണം. തെറ്റുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
മുന്നൊരുക്ക വ്യായാമങ്ങള്‍
വാം അപ്പ് അഥവാ മുന്നൊരുക്ക വ്യായാമങ്ങള്‍ ചെയ്യാതെനേരിട്ട് വ്യായാമത്തിലേക്ക് കടക്കുന്നതാണ് ആദ്യത്തെ തെറ്റ്. വാം അപ്പ്ചെയ്യാതെ വ്യായാമം ചെയ്യുമ്പോൾ നമ്മുടെ പേശികള്‍ക്കും പേശി വള്ളികള്‍ക്കുംക്ഷതം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്....