ചോക്കലേറ്റും ശരീരഭാരം കുറക്കലും: ഒരു മധുര സർപ്രൈസ്

0
28

ചോക്ലേറ്റിന് വെറും രുചി മാത്രമല്ല മറ്റു നിരവധി ഗുണങ്ങളും ഉണ്ട്. ചോക്ലേറ്റ് ഉപയോഗം ഹൃദ്രോഗ സാധ്യത മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പഞ്ചസാരയോ മറ്റു പദാര്‍ത്ഥങ്ങളോ ചേര്‍ക്കാത്ത ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയഭിത്തികള്‍ക്ക് വളരെ ഗുണകരമാണ്. സന്തോഷവും ഉന്മേഷവും തോന്നിക്കുന്ന എൻഡോർഫിനെ ഉദ്ദീപിപ്പിക്കാന്‍ കഴിയുന്ന കോംപൗണ്ടുകൾ ഡാർക്ക് ചോക്ലേറ്റുകളിൽ ഉണ്ട്. ഡാർക്ക് ചേക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ചർമ്മത്തെ സംരക്ഷിക്കും.

ചോക്ലേറ്റ് കഴിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, ആൻറി ബയോട്ടിക്കളുടെയും ഹെല്‍പ്പര്‍ സെല്ലുകളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരത്തിൻെറ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയുന്നു. കൂടാതെ തൊണ്ടവേദനക്കും ചുമക്കും ഫലപ്രദമായ തീയോബ്രൊമൈന്‍ എന്ന പദാര്‍ത്ഥം കൊക്കോയിൽ അടങ്ങിയിരിക്കുന്നു. മിതമായ അളവിലുള്ള ചോക്ലേറ്റ് ഉപഭോഗം ഇൻസുലിൻ അളവിനെ കൈകാര്യം ചെയ്യാൻ സഹായിക്കും.

തലച്ചോറിൻെറ പ്രവര്‍ത്തനങ്ങള്‍ക്കും ചോക്ലേറ്റ് ഗുണം ചെയ്യുന്നു. ചോക്ലേറ്റ് ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. അമിതഭാരം കുറയ്ക്കാനും ചോക്ലേറ്റ് വളരെ നല്ലതാണ്. ചോക്ലേറ്റിൽ ആവശ്യമായ അളവില്‍ കലോറി അടങ്ങിയിരിക്കുന്നതാണിതിനു കാരണം. മറവിരോഗം ഇല്ലാതാക്കാനും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ചോക്ലേറ്റ് സഹായിക്കുന്നു. ദഹനപ്രക്രിയ എളുപ്പമാക്കാൻ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലെ കഫീൻ, തിയോബ്രോമിൻ എന്നിവ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. രാവിലെ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ദിവസം മുഴുവൻ വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here