ആരോഗ്യകരമായ ജീവിതശൈലി കൈകാര്യം ചെയ്യുന്നതില്‍ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ രീതിയിൽ ശരിയായ അളവിൽ ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. നമ്മുടെ ഭക്ഷണത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് ഉലുവയ്ക്കുള്ളത്. വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നതിന് പുറമെ നിരവധി ആരോഗ്യഗുണങ്ങളും ഉലുവയ്ക്കുണ്ട്. താരൻ, കഷണ്ടി, മുടികൊഴിച്ചില്‍, എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കുന്ന പോഷകങ്ങള്‍ ഉലുവയില്‍ അടങ്ങിയിട്ടുണ്ട്.
മലബന്ധം, ജലദോഷം, തൊണ്ടവേദന തുടങ്ങിയ വിവിധ രോഗങ്ങളെ അകറ്റി നിര്‍ത്താനും ഉലുവ സഹായിക്കുന്നു. ശരീരത്തിലെ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എല്‍ഡിഎല്‍) അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോളിൻെറ ഉത്പാദനം കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു. മിഷിഗണ്‍ സര്‍വ്വകലാശാല നടത്തിയ ഒരു പഠനമനുസരിച്ച്, ഉലുവയില്‍ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡല്‍ സാപ്പോണിനുകള്‍ കുടലിലെ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഇത് കരളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിൻെറ തോത് കുറയ്ക്കാൻ സഹായിക്കുന്നു.