അറിയാമോ തക്കാളി ജ്യൂസിൻെറ ആരോഗ്യഗുണങ്ങള്‍.

0
38

വിറ്റാമിൻ സിയുടെയും മറ്റ് ആൻറിഓക്‌സിഡൻറുകളുടെയും മികച്ച ഉറവിടമാണ് തക്കാളി. അതിനാല്‍ ദിവസവും രാവിലെ വെറും വയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നതിൻെറ സാധ്യത കുറയ്ക്കുന്നതിനായി പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. തക്കാളി ജ്യൂസ് കഴിക്കുന്നത് ചര്‍മ്മത്തിനും ഒരുപാട് നല്ലതാണ്. തക്കാളിയിലുള്ള ‘ലൈസോപീൻ’, ‘ബീറ്റ കെരോട്ടിൻ’ എന്നീ ഘടകങ്ങൾ രോഗങ്ങളെയും അണുബാധകളെയും  പ്രതിരോധിക്കാൻ സഹായിക്കുന്നു.

 

രാവിലെ വെറും വയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ തടയാനും സഹായിക്കും. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളി ജ്യൂസ് പതിവാക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും.
ഒരു കപ്പ് ചെറിയ തക്കാളിയില്‍ ഏകദേശം 2 ഗ്രാം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍‌ പ്രമേഹ രോഗികള്‍ക്കും തക്കാളി ജ്യൂസ് കുടിക്കാം. പതിവായി തക്കാളി ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ് തക്കാളി. ഇതിലുള്ള വൈറ്റമിൻ എ ആണ് കണ്ണിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നത്.
കാഴ്ചാശക്തി മെച്ചപ്പെടുത്താനും തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനുമെല്ലാം തക്കാളി സഹായിക്കുന്നു. ദഹനപ്രശ്നങ്ങള്‍ അകറ്റാനും ദഹനം സുഗമമാക്കാനും തക്കാളി സഹായിക്കുന്നു.  തക്കാളിയിലുള്ള ഫൈബര്‍ ദഹനത്തിനൊപ്പം വണ്ണം കുറയുന്നതിനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാൽ സമ്പന്നമാണ് തക്കാളി. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, വൈറ്റമിൻ കെ, പൊട്ടാസ്യം, കാത്സ്യം എന്നിവ തക്കാളിയില്‍  അടങ്ങിയിരിക്കുന്നു. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമാണ് തക്കാളി.  തക്കാളിയിലെ സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്റ്റിൻ നാരുകൾ എന്നിവ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here