പിങ്ക് നിറത്തിലുള്ള ചുണ്ടുകള്‍ വേണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പ്രകൃതിദത്തമായ രീതിയില്‍ എങ്ങനെ ചുണ്ടുകള്‍ക്ക് പിങ്ക് നിറം നൽകാം എന്ന് നോക്കാം. ഇതിനായി ബീറ്റ്റൂട്ട് ആണ് ഉപയോഗിക്കുന്നത്. ഇരുണ്ട ചുണ്ടുകള്‍ അകറ്റി ചുണ്ടുകള്‍ക്ക് സ്വാഭാവികമായ പിങ്ക് നിറം ലഭ്യമാക്കാൻ ബീറ്റ്റൂട്ട് സഹായിക്കുന്നു.
ബീറ്റ്റൂട്ട് ചുണ്ടുകള്‍ക്ക് മികച്ച പോഷണം നല്‍കുന്നതോടൊപ്പം വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തി ഒരു പ്രകൃതിദത്ത മോയിസ്ചറൈസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളുടെ മൃദുത്വം നിലനിര്‍ത്താനും ചുണ്ടുകള്‍ മൃദുവാക്കുന്നതിനും സഹായിക്കുന്നു.
ദിവസേന ചുണ്ടുകളില്‍ ബീറ്റ്റൂട്ട് പുരട്ടുന്നത് ചുണ്ടുകള്‍ ഭംഗിയുള്ളതാക്കി തീര്‍ക്കും. അതായത് നിരവധി രാസവസ്തുക്കള്‍ അടങ്ങിയ കടകളില്‍നിന്ന് വാങ്ങുന്ന ലിപ് ബാമുമുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പ്രകൃതിദത്തമായ ലിപ്ബാം ആയി ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്.
ചുണ്ടുകളെ സ്വാഭാവികമായി പിങ്ക് നിറം ഉള്ളതാക്കുന്നതിന് ഒരു കഷണം ബീറ്റ്റൂട്ട് 15 മുതല്‍ 20 മിനിറ്റ് വരെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ചുണ്ടില്‍ പുരട്ടുന്നത് ഗുണം ചെയ്യും. അതുപോലെതന്നെ അല്പം ബീറ്റ്റൂട്ട് ജ്യൂസ് എടുത്ത് അതിലേക്ക് കുറച്ച് നാരങ്ങാനീര് ചേര്‍ത്തതിനുശേഷം ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകള്‍ തിളക്കമുള്ളതാക്കി തീര്‍ക്കാൻ സഹായിക്കും.
ഒരു ബീറ്റ്‌റൂട്ട് എടുത്ത് അതിൻെറ നീര് എടുക്കുക. ഇതിലേക്ക് അല്‍പ്പം ബട്ടര്‍ നന്നായി യോജിപ്പിച്ച ശേഷം ഇത് ഒരു ചെറിയ പാത്രത്തിലാക്കി അത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ചുണ്ടുകളിൽ പുരട്ടിയാൽ നല്ല പിങ്ക് നിറം ലഭിക്കും.
ഒരു ടീസ്പൂണ്‍ ബീറ്റ്‌റൂട്ട് ജ്യൂസിൽ അല്‍പ്പം നാരങ്ങ നീര് ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഇത് ചുണ്ടില്‍ തേയ്ക്കുന്നത് നല്ലതാണ്. ഇതില്‍ രണ്ടിലും അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സിയുടെ ഗുണങ്ങള്‍ ചുണ്ടുകള്‍ വളരെ പ്രയോജനകരമാണ്.