ഉരുളക്കിഴങ്ങ് കഴിച്ചാല്‍ ശരീരഭാരം കൂടുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ പോഷകങ്ങളുടെ കലവറയായ ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പക്ഷെ, ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ഉരുളക്കിഴങ്ങ് എണ്ണയില്‍ വറുത്ത് ഫ്രഞ്ച്ഫ്രൈസ് ആയി കഴിക്കുമ്പോള്‍ അതിൻെറ ഗ്ലൈസെമിക് ലോഡ് കൂടുകയും അനാരോഗ്യകരമാകുകയും ചെയ്യും. അതേസമയം, ബേക്ക് ചെയ്തോ ലീൻ പ്രോട്ടീനുകള്‍ക്കൊപ്പമോ ഉപയോഗിച്ചാല്‍ നല്ലതാണ്. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രൊലൈറ്റുകളും വൈറ്റമിൻ സിയും അടങ്ങിയതാണ് ഉരുളക്കിഴങ്ങ്.
ഒരുപാട് ഗുണങ്ങള്‍ ഉരുളക്കിഴങ്ങിനുണ്ട്. പക്ഷെ അതോടൊപ്പം ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. വലിയ രീതിയില്‍ വിഷവസ്തുക്കള്‍ അടങ്ങിയ പച്ചനിറത്തിലുള്ള ഉരുളക്കിഴങ്ങ് ശരീരത്തിന് പല രീതിയിലും ദോഷം ചെയ്യും. അതുപോലെ ഉരുളക്കിഴങ്ങിലും ഇലകളിലും സൊലാനൈൻ, ചക്കോനൈൻ, ആഴ്സെനിക് തുടങ്ങിയ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം അളവില്‍ കവിഞ്ഞ് ശരീരത്തിലെത്തിയാല്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും. ഉരുളക്കിഴങ്ങിന്റെ ജ്യൂസ് മുറിവുകള്‍, പൊള്ളലുകള്‍, ഉളുക്ക്, ത്വക് രോഗങ്ങള്‍, അള്‍സര്‍, പ്രൊസ്റ്റേറ്റ് കാൻസര്‍,ഗര്‍ഭാശയ കാൻസര്‍ എന്നിവയ്ക്ക് ആശ്വാസം നല്‍കും.
ധാരാളം ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഭക്ഷണമായതിനാല്‍ വയറിളക്കം ഉള്ളവര്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. എളുപ്പത്തില്‍ ദഹനം സാധ്യമാവുകയും ചെയ്യും. എന്നാല്‍ ഉരുളക്കിഴങ്ങ് ആവശ്യത്തിലധികം കഴിക്കുന്നത് ചിലപ്പോള്‍ വയറിളക്കം കൂടുതല്‍ വഷളാക്കിയേക്കാം. വിറ്റമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവയ്ക്ക് പുറമേ കാരറ്റെനോയിഡ്സ് എന്ന ഘടകം കൂടി ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിനും ആന്തരാവയവങ്ങള്‍ക്കും ഗുണം ചെയ്യും. പക്ഷെ പ്രമേഹ രോഗികള്‍ക്കും മറ്റും ഉരുളക്കിഴങ്ങ് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാല്‍ ഇക്കൂട്ടര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഗ്ലൂക്കോസ്, ഓക്സിജൻ, വിറ്റമിൻ ബി കോപ്ലക്സ്, ചില ഹോര്‍മോണുകള്‍, അമിനോ ആസിഡുകള്‍, ഒമേഗ-3 എന്നിവ ആവശ്യമാണ്. ഉരുളക്കിഴങ്ങില്‍ മേല്പ്പറഞ്ഞവയില് പലതും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താൻ സഹായിക്കും.
വായ്പ്പുണ്ണ് ഉള്ളവര്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് രോഗം സുഖപ്പെടുത്താൻ സഹായിക്കും. അതുപോലെ ശരീരത്തില്‍ പൊള്ളലേറ്റ ഭാഗത്ത് ഉരുളക്കിഴങ്ങ് കുഴമ്പ് പരുവത്തിലാക്കി വെക്കുന്നതും നല്ലതാണ്. വിറ്റമിൻ സി, പൊട്ടാസ്യം, വിറ്റമിൻ ബി6 എന്നിവയുടെ സാന്നിധ്യവും എളുപ്പം ദാഹിക്കുന്ന സ്വഭാവവും മൂലം ആമാശയത്തിലെയും കുടലുകളിലെയും നീര്‍ക്കെട്ട് തടയാൻ ഉരുളക്കിഴങ്ങിന് സാധിക്കും.
ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ വാതരോഗങ്ങളെ തടയാനും ആശ്വാസം നല്‍കാനും സഹായകമാണ്. ഉരുളക്കിഴങ്ങ് തിളപ്പിച്ച വെള്ളം വാതരോഗങ്ങള്‍ ശമിപ്പിക്കാനായി ഉപയോഗിക്കുന്ന ശീലവും നമ്മുടെ നാട്ടിലുണ്ട്. പക്ഷെ കാര്‍ബോഹൈഡ്രേറ്റ് അളവ് കൂടുതലായതിനാല്‍ ചിലരില്‍ വാതരോഗങ്ങള്‍ മൂര്‍ച്ഛിക്കാനും ഉരുളക്കിഴങ്ങ് കാരണമാവുന്നുണ്ട്..