എല്ലാ ഭക്ഷണങ്ങളിലും നാം ചേര്‍ത്ത് വരുന്ന ഒന്നാണ് പച്ചമുളക്. എരിവിന് വേണ്ടി
കറിയിലും മറ്റും ചേര്‍ക്കുമെങ്കിലും ആവശ്യം കഴിഞ്ഞാല്‍ കറിവേപ്പിലെ പോലെ
വലിച്ചെറിയുന്ന മറ്റൊരു വസ്തുവാണ് പച്ചമുളക്. എന്നാല്‍, വൈറ്റമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്.
പച്ചമുളകില്‍ ആൻറിഓക്‌സിഡൻറുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളെ
അകറ്റി നിര്‍ത്താനും പച്ചമുളകിന് കഴിയും. വിറ്റാമിൻ സിയുടെ ഉറവിടമാണ്
പച്ചമുളക്. അതുകൊണ്ട് പച്ചമുളക് കഴിച്ചാല്‍ നിങ്ങളുടെ ചര്‍മ്മം മികച്ച
ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും. കൂടാതെ പച്ചമുളകില്‍ വൈറ്റമിൻ
സിയും നാരുകളും ധാരാളം അടങ്ങിയതിനാല്‍ ഇത് കഴിക്കുന്നത് ദഹനം
എളുപ്പമാക്കും.
മാനസിക സമ്മര്‍ദ്ധവും വേദനയും കുറയ്ക്കാൻവേണ്ടിയുള്ള മൂലകമാണ് എൻഡോര്‍ഫിൻസ്. പച്ചമുളക് കഴിച്ചാല്‍ ശരീരത്തില്‍ സ്വാഭാവികമായി എൻഡോര്‍ഫിൻസ് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക
സമ്മര്‍ദ്ദം കുറയ്ക്കാനാകും. പച്ചമുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സെയ്‌ന് കൊളസ്‌ട്രോളും അതുപോലെ ട്രൈഗ്ലിസെറൈഡ്‌സിൻെറയും അളവ് കുറയ്‌ക്കാൻ കഴിയും. മുളക് ഉപയോഗിക്കാത്തവരെക്കാള്‍ ഉപയോഗിക്കുന്നവര്‍ക്ക്
ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറവായിരിക്കും എന്നാണ് പഠനങ്ങള്‍
പറയുന്നത്.
പ്രോസ്‌റ്റേറ്റ് ക്യാൻസര്‍ തടയാൻ പച്ചമുളകിന്
കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍
ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. പച്ചമുളകിലെ കാപ്‌സെയ്ൻ ആണ് ക്യാൻസര്‍
കോശങ്ങളെ നശിപ്പിക്കുന്നത്. എരിവ് കൂടുതല്‍ കഴിക്കുന്നത് വയറിന്
നല്ലതല്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ പച്ചമുളക് കഴിക്കുന്നത് ഉദര
രോഗങ്ങള്‍ പ്രത്യേകിച്ച് കുടല്‍ സംബന്ധമായ രോഗങ്ങള്‍ ഇല്ലാതാക്കാൻ
സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
തലവേദന ഇല്ലാതാക്കാൻ പച്ചമുളക് കഴിക്കുന്നതു വഴി സാധിക്കും. മുളകില്‍ കാണപ്പെടുന്ന കാപ്‌സെയ്ൻ
എന്ന പദാര്‍ത്ഥമാണ് തലവേദന കുറയ്‌ക്കുന്നത്. കാപ്‌സെയ്ൻ സാദാ
തലവേദനയ്‌ക്ക് പുറമേ സൈനസൈറ്റിസും പരിഹരിക്കാൻ പച്ചമുളകിന് സാധിക്കും.സന്ധിവാതമുള്ളവരുടെ രക്തത്തിലും സന്ധികള്‍ മുങ്ങിയിരിക്കുന്ന സൈനോവിയല്‍ ഫ്ളൂയിഡിലും
സബ്സ്റ്റൻസ് പിയുടെ അളവ് കൂടുതലായിരിക്കും. ഇതും ക്രമീകരിക്കാൻ
കാപ്‌സെയ്‌ന് കഴിയും.
ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ
കലവറയാണ് പച്ചമുളക്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് കലോറിയും കുറവാണ്.
അതിനാല്‍ ശരീര ഭാരം കുറയ്‌ക്കാനുള്ള ഏത് ഭക്ഷണക്രമത്തിലും പച്ചമുളകിനെ
ഉള്‍പ്പെടുത്താം. മുളകിൻെറ എരിവാണ് ശരീര ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നത്. പച്ചമുളകിലെ ഘടങ്ങള്‍ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഉത്തമമാണ്. മാത്രമല്ല
മെറ്റബോളിസം മെച്ചപ്പെടുത്തുകയും കുറച്ച് ഭക്ഷണം കഴിക്കാൻ
പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്രമേണ ശരീര ഭാരം കുറയുന്നതിലേക്ക്
വഴിവെക്കും.