വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കൂ ഈ ഫുഡുകള്‍

0
50

മാലിന്യങ്ങള്‍അരിച്ച്‌ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക. മോശം ഭക്ഷണ ശീലങ്ങള്‍ നിങ്ങളുടെ CKD (chronic kidney disease) സാധ്യത
വര്‍ദ്ധിപ്പിക്കുന്നു. ചില ഭക്ഷണങ്ങള്‍ കിഡ്‌നിക്ക് നല്ലതായതിനാല്‍ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് നോക്കാം.

മത്സ്യം

പ്രോട്ടീൻ സംമ്പുഷ്ടമാണ്. നാഷണല്‍ കിഡ്‌നി ഫൗണ്ടേഷൻെറ അഭിപ്രായത്തില്‍
ഒമേഗ – 3 കൊഴുപ്പുകള്‍ രക്തത്തിലെ കൊഴുപ്പിൻെറ അളവ് (ട്രൈഗ്ലിസറൈഡുകള്‍)
കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

നാരുകള്‍

വിറ്റാമിൻ സി, കെ എന്നിവയും അതിലേറെ പൊട്ടാസ്യവും സോഡിയവും സമ്പന്നമാണ്
ക്യാബേജ്. കിഡ്നി തകരാര്‍ പരിഹരിക്കാൻ ക്യാബേജ് സഹായകമാണ്.

ക്രാൻബെറി

മൂത്രനാളിയിലെ അണുബാധ തടയാൻ ക്രാൻബെറി സഹായിക്കുന്നു. ക്രാൻബെറികള്‍ പതിവായി
കഴിക്കുന്നത് അണുബാധ തടയാൻ സഹായകമാണ്. കൂടാതെ, ക്രാൻബെറികളില്‍
ആൻറിഓക്‌സിഡൻറുകള്‍ അടങ്ങിയിട്ടുണ്ട്. അത് വീക്കം ചെറുക്കാൻ സഹായിക്കും.
മാത്രമല്ല അവയ്ക്ക് ഹൃദയത്തിൻെറയും ദഹനത്തിൻെറയും ആരോഗ്യം
വര്‍ദ്ധിപ്പിക്കാൻ കഴിയും.

ബ്ലൂബെറി

ഉയർന്ന അളവിലുള്ള ആൻറിഓക്‌സിഡൻറുകളും വിറ്റാമിൻ സിയും ഫൈബറും അടങ്ങിയ ബ്ലൂബെറി
എല്ലായിടത്തും ആരോഗ്യകരമാണ്. അവ വീക്കം കുറയ്ക്കാനും അസ്ഥികളുടെ
ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

ഇലക്കറികൾ

വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ പതിവായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

നട്സുകളും സീഡുകളും

ആരോഗ്യകരമായ കൊഴുപ്പും ഫൈബറും പ്രോട്ടീനും അടങ്ങിയ ബദാം, ഫ്ലക്സീഡ്, ചിയ സീഡുകള്‍ തുടങ്ങിയവ വൃക്കകളുടെ ആരോഗ്യത്തിന് സഹായകമാണ്.

മുട്ടയുടെ വെള്ള 

ഉയര്‍ന്ന ഗുണനിലവാരമുള്ളതും വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമമായതുമാണ് മുട്ടയുടെ വെള്ള.

വെളുത്തുള്ളി

വൃക്ക പ്രശ്നങ്ങളുള്ളവര്‍ ഭക്ഷണത്തിലെ ഉപ്പിന്‍റെ അംശം വളരെയധികം കുറയ്ക്കേണ്ടതാണ്. ഇത്തരത്തില്‍ ഉപ്പിന്‍റെ അംശം കുറഞ്ഞ ഭക്ഷണത്തിന് രുചി വർധിപ്പിക്കാന്‍ വെളുത്തുള്ളി സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here