ഗ്യാസ്ട്രബിൾ പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാം

0
44

പ്രായഭേദമില്ലാതെ എല്ലാത്തരം ആളുകളെയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസ്ട്രബിൾ. ഗ്യാസ്ട്രബിളിനുള്ള കാരണങ്ങൾ ഏറെക്കുറെ മനസിലാക്കിയിട്ടുണ്ടെങ്കിലും ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കാൻ മടികാണിക്കുന്നവരാണ് പലരും. ജീവിതരീതിയിലും ഭക്ഷണത്തിലും ചിലമാറ്റങ്ങൾ വരുത്തിയാൽ ഗ്യാസ്ട്രബിൾമൂലമുള്ള വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും. ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഒരുപരിധി വരെ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. വയർകമ്പിക്കുകയാണ് സാധാരണയായി പലർക്കും ആദ്യം അനുഭവപ്പെടുക. കൂടാതെ വയർ വീർക്കുക, ഏമ്പക്കം തുടങ്ങിയ ലക്ഷണങ്ങളും ഗ്യാസ്ട്രബിളിൻെറ ഭാഗമായി ഉണ്ടാകാറുണ്ട്.

ഗ്യാസ്ട്രബിൾ ഉണ്ടാകാനുള്ള കാരണങ്ങൾ

കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ബാക്ടീരിയയുടെ പ്രവർത്തനത്തിലൂടെ കുടലിൽ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ രക്തത്തിൽ നിന്നും കുടൽ ഭിത്തിയിലൂടെ കുടലിനകത്തേക്ക് ഗ്യാസ് ഉണ്ടാകാറുണ്ട്. ഇവയിലേതെങ്കിലും അസ്വസ്ഥതകളാകാം ഗ്യാസ് ഉണ്ടാകുന്നതിന് ഇടയാക്കുന്നത്. ഗ്യാസ് പുറത്തേക്ക് പോകുന്നത് പ്രധാനമായും രക്തത്തിലേക്ക് തിരികെ പോകുന്നതിലൂടെയാണ്. ഗ്യാസ്ട്രബിളിൻ്റെ പ്രശ്‌നങ്ങൾ ഏറ്റവും അധികരിക്കുന്നത് കുടലിനകത്ത് അണുക്കൾ ഉണ്ടാകുന്നതുകൊണണ്ടാണ്. കുടലിൻെറ സാധാരണയായിട്ടുള്ള ചലനം കുറവാണെങ്കിൽ ഗ്യാസുണ്ടാകാനുള്ള സാധ്യതയുണ്ടാകാം.

ഗ്യാസ്ട്രബിളിൻെറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ

ഗോതമ്പ്, കിഴങ്ങ്, പയർവർഗങ്ങൾ, പാലുത്പന്നങ്ങൾ, പഴങ്ങൾ, എന്നിവയാണ്. ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന പദാർഥങ്ങൾ ഗ്യാസിന് കാരണമാകും. ഇവയൊക്കെ പൂർണമായും ദഹിക്കാതെ ചെറുകുടലിൽ നിന്നും വൻ കുടലിൽ വച്ച് ബാക്ടീരിയയുടെ പ്രവർത്തനമുണ്ടായിട്ട് ഗ്യാസ് ഉണ്ടാകുന്നു. ഗ്യാസ്ട്രബിളിൻെറ പ്രശ്നങ്ങൾ കൂടുതലായുള്ളവർ ഭക്ഷണത്തിൽ തീർച്ചയായും നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. ജീവിതരീതിയിലും ഭക്ഷണ ക്രമത്തിലും ശ്രദ്ധിച്ചാൽ ഗ്യാസ്ട്രബിൾ ഏറെക്കുറെ പരിഹരിക്കാനാകും. ഗ്യാസ് കൂടുതൽ പ്രശ്ന‌ങ്ങൾ സൃഷ്‌ടിക്കുന്ന ഭക്ഷണങ്ങൾ അധികം കഴിക്കാതിരിക്കുക.

പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണത്തിൽ ഗ്യാസ് കുറവായിരിക്കും.

മത്സ്യം, മാംസം ഇവയൊന്നും ഗ്യാസ്ട്രബിളുണ്ടാക്കില്ല. കോംപ്ലക്‌സ് കാർബോ ഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങളാണ് ഗ്യാസ്ട്രബിളിന് കാരണമാകുന്നത്. കാർബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണങ്ങൾ മനസിലാക്കി അവ ഒഴിവാക്കുക. ചിലരിൽ ദുർഗന്ധത്തോട്കൂടി ഗ്യാസ് പുറത്തേക്ക് പോകാറുണ്ട്. അതിന് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കാതിക്കുക. ഉദാഹരണത്തിന് കാബേജ്, കോളിഫ്ളവർ എന്നിവ കഴിക്കുന്നത് കുറയ്ക്കുക. ഗ്യാസ്ട്രബിളെന്നത് കാര്യമായ ചികിത്സാരീതികൾ നൽകുന്നതോ,ഭയപ്പെടേണ്ടതോ ആയ രോഗമല്ല. കുടലിൻെറ ചലനം കുറവുള്ളവരിൽ ചലനം സാധ്യമാക്കുന്നതിനുള്ള ചികിത്സ നൽകാറുണ്ട്. അതുപോലെ കുടലിലെ അണുക്കൾ ചിലർക്ക് കൂടുതലായിരിക്കും. അങ്ങനെയുള്ളവർക്ക് കുടലിലുള്ള ബാക്ട‌ീരിയ കുറയ്ക്കാൻ പ്രോബയോട്ടിക്സസ് നൽകാറുണ്ട്. കുടലിന്  മറ്റ് അസുഖങ്ങൾ, കുടലിന് തടസങ്ങൾ തുടങ്ങിയ പ്രശ്ന‌നങ്ങൾ ഉണ്ടെങ്കിൽ ആൻറിബയോട്ടിക്കുകൾ നൽകാറുണ്ട്. ഇത് എല്ലാവർക്കും നൽകാറില്ല. ചിലസാഹചര്യങ്ങളിൽ മാത്രമേ ആൻറിബയോട്ടിക്സ് കൊടുക്കാറുള്ളൂ. വയറ്റിൽനിന്നും പോകാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് അത് പരിഹരിക്കുന്നതിനുള്ള മരുന്നുകളും നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here