സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നല്ല ആരോഗ്യത്തിനായി നല്ല ഭക്ഷണശീലങ്ങൾ സ്വന്തമാക്കേണ്ടതും അനിവാര്യം തന്നെ. ഇത്തരത്തിൽ പുരുഷന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളും ആഹാരരീതികളും എന്തെല്ലാമെന്ന് നോക്കാം.
പാൽ, നെയ്യ്, തേൻ
ആയുർവേദ പ്രകാരം പാൽ, നെയ്യ്, തേൻ എന്നിവയെല്ലാം പുരുഷന്മാരുടെ ആരോഗ്യത്തിന് നല്ലതാണ്. പാലും പാൽ ഉൽപന്നങ്ങളും പ്രത്യേകിച്ച് നെയ്യ്, വെണ്ണ, പനീർ എന്നിവയെല്ലാം തന്നെ എനർജികൂട്ടുന്നതിനും പുരുഷന്മാരിലെ ഉൽപാദന ക്ഷമതയെ കൂട്ടുന്നവയുമാണ്.
അതുപോലെ, തേൻ, രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും രക്തത്തിലെ കൊഴുപ്പിൻെറ അളവ് ബാലൻസ് ചെയ്ത‌് നിലനിർത്തുന്നതിനും ഹാർട്ട് റേയ്റ്റ് ബാലൻസ് ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. ഇതെല്ലാം പുരുഷന്മാരുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ആയുർവേദത്തിൽ പറയുന്നത്.
ഡ്രൈ ഫ്രൂട്‌സ്
പുരുഷന്മാരുടെ ആരോഗ്യത്തിന് കൂടുതൽ ഉപകാരപ്രദമാകുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്സ്. അതിനാൽ തന്നെ ദിവസേന എന്ന കണകിൽ ബദാം, ഈന്തപ്പഴം കശുവണ്ടി എന്നിവയെല്ലാം കഴിക്കുന്നത്
വളരെ നല്ലതാണ്. ഇത് പുരുഷന്മാരുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കാരണം, ഇവയിൽ ധാരാളം സിങ്ക്, പ്രോട്ടീൻ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇവ ശരീരം ദൃഢമാക്കുന്നതിനും അതുപോലെ, പ്രത്യുൽപാദനക്ഷമത കൂട്ടുവാനും സഹായിക്കുന്നുണ്ട്.
പഴങ്ങൾ
പുരുഷന്മാരുടെ ആരോഗ്യത്തെ സഹായിക്കുന്ന പഴങ്ങളാണ് പഴം, മോസമ്പി, ഓറഞ്ച്, ആപ്പിൾ എന്നിവയെല്ലാം. ആപ്പിൾ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുപോലെ, എനർജി ബൂസ്റ്റ് ചെയ്യുകയും ചെയ്യും. കൂടാതെ, മറ്റ് പഴങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഗുണകരമായ വിറ്റാമിൻസും മിനറൽസും ഇതിൽ അടങ്ങിയിട്ടുണ്ട്.
മത്സ്യ- മാംസം
ശരീരം നല്ല ഉറപ്പുള്ളതാക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ആഹാരമാണ് മീനും അതുപോലെ, ഇറച്ചിയും. ഇതിൽ നിന്നും ശരീരത്തിലേയ്ക്ക് ആവശ്യത്തിന് കൊഴുപ്പ് എത്തുകയും അതുപോലെ, പേശികളെ നല്ല ദൃഢമാക്കി എക്കാനും ഇവ സഹായിക്കും. ഇത് മൊത്തത്തിൽ കൈകാലുകൾക്ക് ബലം നൽകാൻ സഹായിക്കുന്നുണ്ട്.
സവാള
പുരുഷന്മാരിലെ ടെസ്റ്റോസ്‌സ്റ്റെറോൺ ലെവൽ കൂട്ടുവാൻ സവാളയുടെ ഉപയോഗം സഹായിക്കുന്നുണ്ട്. അതുപോലെ ഇത് സംയോഗാസക്തി കൂട്ടുന്നതിനും സഹായിക്കുന്നുണ്ട്. അതിനാൽ ആഹാരത്തിൽ സവാള ചേർക്കുന്നത് നല്ലതുതന്നെ.
അശ്വഗന്ധ
പുരുഷന്മാരുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് അശ്വഗന്ധ. പക്ഷേ, ഇവ ഉപയോഗിക്കും മുൻപ് നല്ലൊരു ആയുർവേദ ഡോക്ടറുടെ അഭിപ്രായം തേടുന്നത് വളരെ നല്ലതായിരിക്കും. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം അശ്വഗന്ധ പൗഡർ ദിവസേന സേവിച്ചാൽ പുരുഷബീജത്തിന്റെ കൗണ്ട് കൂട്ടുവാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ അശ്വഗന്ധ പുരുഷന്മാർക്ക് നല്ലതാണ്.