കുട്ടികൾ നിഷ്കളങ്കരാണ്.അവർക്ക് എല്ലാവരെയും സ്നേഹവും വിശ്വാസവുമാണ്.എന്നാൽ മുതിർന്നവർ അങ്ങനെയല്ല.അതിനാൽ സ്നേഹത്തോടെ പെരുമാറുന്ന മോശം ആളുകളെ മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിയില്ല.ഇത് മനസ്സിലാക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്.ഇത്തരം കാര്യങ്ങൾ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് വീടുകളിൽ നിന്നാണ്.മാതാപിതാക്കളോട് എന്തും തുറന്നു പറയാനുള്ള സാഹചര്യം കുട്ടികൾക്ക് ഉണ്ടായിരിക്കണം.പൊതുവേ മാതാപിതാക്കൾ കുട്ടികളോട് ഇത്തരം കാര്യങ്ങളെകുറിച്ച് സംസാരിക്കാറില്ല. എന്നാൽ ചെറിയ പ്രായം മുതൽ കുട്ടികളെ ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

എന്താണ് നല്ല സ്പർശം മോശം സ്പർശം

തീർച്ചയായും കുട്ടികളെ നല്ല സ്പർശം, മോശം സ്പർശം എന്താണെന്ന് പഠിപ്പിക്കണം.ഇത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വളരെ പ്രധാനമാണ്.അമ്മയും അച്ഛനും അല്ലാതെ വേറെ ആരെങ്കിലും അനാവശ്യമായി സ്പർശിക്കുന്നത് കുഞ്ഞ് തിരിച്ചറിയേണ്ടത് ഏറെ പ്രധാനമാണ്. അതിനാൽ 3 വയസ്സുമുതൽ കുട്ടികളെ ഇത്തരം കര്യങ്ങൾ പഠിപ്പിക്കണം. ഇതുപോലെയുള്ള സാഹചര്യങ്ങൾ വരുമ്പോൾ നോ പറയാനും പ്രതികരിക്കാനും കുട്ടികളെ പഠിപ്പിക്കുക. എപ്പോഴും കുട്ടികൾ മാതാപിതാക്കളോടൊപ്പം ആയിരിക്കണമെന്നില്ല. അതിനാൽ ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ സ്വയം പ്രതിരോധിക്കാൻ അവരെ പ്രാപ്തരാക്കുക.ഇതിലൂടെ ഇത്തരം കര്യങ്ങൾ മാതാപിതാക്കളോട് പറയാൻ ഉള്ള ധൈര്യം കുട്ടികൾക്ക് ലഭിക്കും.

കുട്ടികളോട് എങ്ങനെ പറയാം?

 ഇത്തരം കര്യങ്ങൾ കുട്ടികൾക്ക് ഒരു കഥ പോലെ പറഞ്ഞുകൊടുക്കാം.സ്വാഭാവികമായും അതിൽ അവർക്ക് ഒരുപാട് സംശയങ്ങൾ തോന്നും.അതെല്ലാം വളരെ ക്ഷമയോടെ അവരെ പറഞ്ഞു മനസ്സിലാക്കുക. കുട്ടികൾക്ക് അവരുടെ ശരീരഭാഗങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കികൊടുക്കുക.സ്വകാര്യ ഭാഗങ്ങളിൽ അസ്വസ്ഥത ഉണ്ടാകുന്ന രീതിയിൽ ആരെങ്കിലും തൊട്ടാൽ ഉടൻ പ്രതികരിക്കാനും അത് മാതാപിതാക്കളോട് വന്ന് പറയാനും കുട്ടികളെ പഠിപ്പിക്കുക.

കുട്ടികളുടെ സുരക്ഷ

പണ്ട് കാലങ്ങളിൽ അപരിചിതരുടെ അടുത്ത് കുട്ടികളെ ഏല്പിച്ചു പോകാൻ ആയിരുന്നു മാതാപിതാക്കൾ ഭയന്നിരുന്നത്. എന്നാൽ ഇന്ന് പരിചയക്കാരുടെ അടുത്ത് പോലും കുട്ടികളെ ഏല്പിച്ചു പോകാൻ മാതാപിതാക്കൾ ഭയക്കുന്നു.അപരിചിതരാൽ ആക്രമിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണതേക്കാൾ കൂടുതലാണ് കുടുംബാംഗങ്ങളും കുടുംബസുഹൃത്തുക്കളും ചേർന്ന് ഉപദ്രവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം എന്നാണ് വാർത്തകളും പഠനങ്ങളും സൂചിപ്പിക്കുന്നത്.റിപ്പോർട്ടുകൾ അനുസരിച്ച് 30 ശതമാനത്തിലധികം കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നത് വീടിനുള്ളിൽ വെച്ചാണ്.പ്രതിസ്ഥാനത്ത് അച്ഛൻ, സഹോദരൻ, അമ്മാവന്മാർ അങ്ങനെ അരുമാകാംഅച്ഛനും അമ്മയും ജോലിക്ക് പോയാൽ ഒറ്റയ്ക്ക് അകുന്ന കുട്ടികളുടെ അവസ്ഥ വളരെ ആശങ്ക ഉണ്ടാക്കുന്നതാണ്.ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും അച്ഛനും അമ്മയും ഒപ്പം ഉണ്ടാകുമെന്ന് കുട്ടികളോട് പറയുക.

തുടർച്ചയായ സംഭാഷണം

കുട്ടികളുമായി സംസാരിക്കുക. കൂടാതെ നല്ല സ്പർശവും മോശം സ്പർശവും എന്താണ് എന്ന് ചർച്ച ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക.പലതരത്തിലുള്ള സ്പർശനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിക്കുക.ഒരു സുഹൃത്തിൽ നിന്നോ കുടുംബ അംഗത്തിൽ നിന്നോ പോലും നിങ്ങൾക്ക് ഒരു സ്പർശനവും ഇഷ്ടമല്ലെങ്കിൽ നോ പറയുന്നത് പറയുന്നത് ശരിയാണ് എന്ന് കുട്ടികളോട് പറയുക.

LEAVE A REPLY

Please enter your comment!
Please enter your name here