ചോളം അഥവാ കോണ്‍ ഏവര്‍ക്കും ഇഷ്ട്ടമുള്ള ഒരു ഭക്ഷണമാണ്. ദിവസവും ചോളം കഴക്കുന്നത് കൊണ്ട് ആരോഗ്യത്തിനും മനസിനും ഉണ്ടാകുന്ന ഗുണങ്ങള്‍ നിരവധിയാണ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയില്‍സമ്പന്നമാണ് ചോളം. ചോളം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച്‌ അറിയാം

ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് കുടലിൻെറ ആരോഗ്യത്തെ വളരെയധികം പ്രോത്സാഹിപ്പിക്കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈബര്‍ ചോളത്തില്‍ അടങ്ങിയിട്ടുണ്ട്.വിറ്റാമിൻ ബി 1, ബി 5, വിറ്റാമിൻ സി എന്നിവയാല്‍ സമ്പുഷ്ടനായ ചോളം കോശങ്ങള്‍ സൃഷ്ടിച്ച്‌ പ്രമേഹത്തിനെതിരെ പോരാടാനും സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറക്കാനും ചോളം സഹായിക്കും.ഹൃദയത്തിൻെറ ആരോഗ്യത്തിനും നല്ലതാണ്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ ഇതില്‍ കൊഴുപ്പ് കുറവാണ്. ഇത്
മലബന്ധത്തെ തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും മുടിയുടെയും അസ്ഥികളുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന് ബി ചോളത്തില്‍ ധാരാളമായി കാണപ്പെടുന്നു. ശരീരത്തിൻെറ  ഊര്‍ജ്ജനില നിലനിര്‍ത്താനും ഇത് സഹായിക്കും. വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാല്‍ രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ശരീരത്തിലെ രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോളിക് ആസിഡ്, ഇരുമ്പ്
എന്നിവ ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളെ ഉല്‍‌പാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കിക്കൊണ്ട് വിളര്‍ച്ചയുടെ സാധ്യത കുറയ്‌ക്കാൻ സഹായിക്കുന്നു. ചോളം കഴിക്കുന്നതിലൂടെ നിങ്ങളുടെ സൗന്ദര്യവും വര്‍ദ്ധിപ്പിക്കാം. ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥകളെയും പ്രശനങ്ങളെയും ഇല്ലാതാക്കാന്‍ ചോളം
സഹായിക്കുന്നു. ഗര്‍ഭിണികള്‍ക്കും ഏറെ ഗുണകരമാണ് ചോളം. തടി കൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു ആഹാരം കൂടിയാണ് ചോളം.

LEAVE A REPLY

Please enter your comment!
Please enter your name here