ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റുന്നതിന് ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുന്നു. ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളം ബീറ്റാസയാനിൻ , ഫ്ലേവനോയ്ഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഫിനോളിക് ആസിഡ്, എന്നിവ അടങ്ങിയിരിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് പതിവായി കഴിക്കുന്നത് അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. ശരീരത്തിന് ഉന്മേഷം നൽകുന്നതിനും ഹൃദയാരോഗ്യത്തിനും ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്. കാൽസ്യവും ഫോസ്ഫറസും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്.
ശരീരത്തിലെ അവയവങ്ങളുടെ നല്ലരീതിയിൽ ഉളള പ്രവർത്തനങ്ങൾക്ക് ഓക്‌സിജൻ ആവശ്യമാണ് അതിന് ഒരു പ്രധാന പങ്ക് വഹിക്കുന്നത് ഇരുമ്പാണ് . ഇരുമ്പ് ശരീരകോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നു. ഡ്രാഗൺ ഫ്രൂട്ടിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു അതിനാൽ ഈ പഴം ദിവസവും കഴിക്കുക. രോഗങ്ങളെ തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിൻ സി ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഡ്രാഗൺ ഫ്രൂട്ടിന് കഴിയും, ഇത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. ഇതിലെ നാരുകൾ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ വർദ്ധനവ് തടയുകയും ചെയ്യുന്നു.
ഈ പഴം നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു. കുടലിൻെറ ആരോഗ്യത്തിന് ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് വളരെ നല്ലതാണ്. യുവത്വം നിലനിർത്താൻ സഹായിക്കുന്നതാണ് ഡ്രാഗൺ ഫ്രൂട്ട്. പക്ഷെ എല്ലാവർക്കും ഇതിൻെറ രുചി ഇഷ്ടപ്പെടണമെന്നില്ല. മുഖത്തുണ്ടാകുന്ന കുരുക്കളും ചുളുവുകളും ഒക്കെ ഇല്ലാതാക്കുന്നതിന് ഡ്രാഗൺ ഫ്രുട്ട് കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഡൈറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. ശരീരത്തിലെ ജലാംശം നിലനിർത്തി ആരോഗ്യം നിലനിർത്തുന്നതിന് ഡ്രാഗൺ ഫ്രൂട്ട് നല്ലതാണ്. ഡ്രാഗൺ ഫ്രൂട്ടിലെ ആൻറിഓക്‌സിഡൻറുകൾക്ക് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുവാനുളള കഴിവുണ്ട്. അങ്ങനെ ക്യാൻസറിനെതിരെ സംരക്ഷണം നൽകുന്നു.