മാതളം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

0
34

നിരവധി ആരോഗ്യഗുണങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ പോഷക ഗുണങ്ങളും അടങ്ങിയിട്ടുണ്ട് കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്.കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.

90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ ദിവസവും മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും
ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്.മാതളനാങ്ങ തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. സ്ട്രെസ്, വീക്കം എന്നിവ തടയാനും ഇവ സഹായിക്കുന്നു. ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും മാതളം സഹായിക്കും.
മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങള്‍ക്കും മാതള നാരങ്ങാ ജ്യൂസ് മികച്ചതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here