ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ…

0
42

ഇഞ്ചിയിട്ട് തിളപ്പിച്ച്‌ ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. ഇഞ്ചി കറികള്‍ക്കും പലഹാരങ്ങള്‍ക്കും രുചി കൂട്ടുക മാത്രമല്ല നല്ല ഔഷധവും കൂടിയാണ്. ഇഞ്ചിയില്‍ ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകളില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ഇഞ്ചി. ഒരു വ്യക്തിക്ക് ഭക്ഷണം ദഹിപ്പിക്കാൻ എടുക്കുന്ന സമയത്തില്‍ ഇഞ്ചി നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ക്കുന്നത് വയറുവേദന, വയറുനിറഞ്ഞതായി തോന്നല്‍, ഓക്കാനം, ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം തുടങ്ങിയ ദഹനപ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും സഹായിക്കും.
ആര്‍ത്തവ വേദന കുറയ്ക്കാൻ ഇഞ്ചി സഹായകമാണ്. ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്ന സംയുക്തം ഉണ്ട്, ഇതിന് ആൻറിഓക്‌സിഡൻറും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് വയറുവേദന കുറയ്ക്കാൻ സഹായിക്കുകയും ശരീരത്തിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മോശം കൊളസ്ട്രോളിൻെറ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രമേഹ വിരുദ്ധ ഗുണങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും ഇഞ്ചി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയുന്നതായി കണ്ടെത്തി. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here