നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

0
36

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്.

നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കും. അള്‍സര്‍ ഉള്ളവര്‍ക്ക് ഇത് കുടിക്കുന്നത് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. അതുപോലെ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്ബ് രക്തത്തിലെ ഹീമോഹീമോഗ്ലോബിൻ കൂട്ടുന്നതായി പഠനങ്ങള്‍ പറയുന്നു. അതുവഴി വിളര്‍ച്ച തടയാനും ഇവ സഹായിക്കും. കൂടാതെ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അതിനാല്‍ ദിവസവും നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നെല്ലിക്കാ നീര് കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വൃക്കകളുടെ ആരോഗ്യത്തിനും നെല്ലിക്ക ബെസ്റ്റാണ്. ഒപ്പം പതിവായി നെല്ലിക്ക കഴിക്കുന്നത് കൊളസ്ട്രോള്‍ ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിന് സഹായിക്കും. അതുപോലെതന്നെ ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here