നിരവധി ആളുകൾ ആരോഗ്യ സംരക്ഷണത്തിന് പാൽ കുടിക്കാറുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനും പാൽ വളരെയധികം ഗുണകരമാണ്. അല്‍പം പാല്‍ മുഖത്ത് തേയ്ക്കുന്നതുകൊണ്ട് പലതരത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. എളുപ്പത്തില്‍ മുഖത്ത് ചെയ്യാവുന്ന ഒരു സൗന്ദര്യ സംരക്ഷണ രീതിയാണ് പാല്‍ മുഖത്തു പുരട്ടുകയെന്നത്. നല്ല ശുദ്ധമായ തിളപ്പിക്കാത്ത പാലാണ് എറ്റവും നല്ലത്. പാലിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തെ ചെറുപ്പമുള്ളതാക്കാൻ സഹായിക്കുന്നു.
പാൽ ചര്‍മത്തിന് ഈര്‍പ്പം നൽകുന്നു. ഇത് ചർമത്തിലെ ചുളിവുകളും വരണ്ട ചര്‍മവുമെല്ലാം നീക്കാന്‍ സഹായിക്കുന്നു. ഇതിനെല്ലാം ഉള്ള നല്ലൊരു പരിഹാരമാണ് പാല്‍ മുഖത്തു പുരട്ടുകയെന്നത്. ചര്‍മ്മകോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് പാൽ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനുള്ള നല്ലൊരു മോയിസ്ചറൈസറാണ് പാല്‍. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്.
പുറത്തു പോയി വരുമ്പോൾ ചര്‍മം ക്ഷീണിച്ചും വരണ്ടുമിരിക്കുന്നത് സ്വാഭാവികമാണ്. ആദ്യം മുഖം കഴുകുക. അതിനുശേഷം അൽപം തണുത്ത പാല്‍ മുഖത്തു പുരട്ടാം. ഇത് രണ്ടുമൂന്നു മിനിറ്റിനുശഷം കഴുകിക്കളയുക. മുഖത്തിന് തിളക്കവും മൃദുത്വവും നൽകാൻ ഇത് സഹായിക്കുന്നു. ഇതിലൂടെ ചര്‍മ്മത്തിന് നല്ലൊരു ഊര്‍ജം ലഭിയ്ക്കുകയും ചെയ്യുന്നു.
മുഖം വൃത്തിയാക്കാൻ പാൽ നല്ലൊരു ക്ലെന്‍സിംഗ് ഏജൻറാണ്. കൃത്രിമമായ ക്ലെന്‍സിംഗ് ഏജൻറുകള്‍ ഉപയോഗിക്കണമെന്നില്ല. ഒരു പഞ്ഞി അല്‍പം പാലില്‍ മുക്കി മുഖത്തു പുരട്ടുന്നത് ചര്‍മ്മം വൃത്തിയാകുന്നതിനും ചര്‍മ്മസുഷിരങ്ങള്‍ തുറക്കുന്നതിനും സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ് മാറ്റാനും പച്ചപ്പാല്‍ ഏറെ സഹായകമാണ്. മാത്രമല്ല, ചര്‍മ്മത്തിന് തണുപ്പും തിളക്കവും നല്‍കാനും ഇത് നല്ലതാണ്. പാൽ കണ്ണിനടിയിലെ കറുത്ത പാടുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. കണ്ണിന് കുളിർമയും ഉണർവും ലഭിക്കാൻ തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിന് മുകളില്‍ വയ്ക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനുള്ള നല്ലൊരു മോയിസ്ചറൈസറാണ് പാല്‍. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.