നെയ്യ് കഴിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇത് അറിയാതെ പോകരുത്

0
33

നെയ്യ് കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ നമ്മളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയും ആണ്. എന്നാല്‍, ഇതേ നെയ്യ് അമിതമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ നമ്മള്‍ നേരിടേണ്ടി വരും. അതുകൂടാതെ, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നെയ്യ് കഴിക്കാനും പാടില്ല.

ലാക്ടോസ് അലര്‍ജി ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നെയ്യ് കഴിക്കാന്‍ പാടുള്ളതല്ല. ലാക്ടോസ് എന്നത് പാലില്‍ കാണപ്പെടുന്ന ഒരു പദാര്‍ത്ഥമാണ്. നിങ്ങള്‍ക്ക് ലാക്ടോസ് അലര്‍ജി ഉണ്ടെങ്കില്‍, പാല്‍ അതുപോലെ തന്നെ പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ച്‌ കഴിയുമ്പോള്‍ പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ നേരിടുന്നു. ചിലര്‍ക്ക് വയര്‍ ചീര്‍ക്കല്‍, അതുപോലെ തന്നെ, ചിലര്‍ക്ക് വയറ്റില്‍ നിന്നും പോകാനുള്ള ബുദ്ധിമുട്ട്, വയറുവേദന, ഛര്‍ദ്ദി എന്നിങ്ങനെ പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ പ്രകടമായെന്ന് വരാം.
അതിനാല്‍, ലാക്ടോസ് നിങ്ങള്‍ക്ക് അലര്‍ജിയാണെങ്കില്‍ പരമാവധി നെയ്യ് പോലെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഹൃദയ സംബന്ധമായ അസുഖം ഉളളവരാണ് നിങ്ങള്‍ എങ്കില്‍ പരമാവധി നെയ്യ് അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. നെയ്യില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നത് കൊളസ്‌ട്രോളിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് രക്തധമിനികളില്‍ പ്ലാക്ക് രൂപപ്പെടുന്നതിലേയ്ക്കും ഇത് ഹൃദയാഘാതം പോലെയുള്ള ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുന്നു.
 നിങ്ങള്‍ ഒരു ഹൃദ്രോഗിയാണെങ്കില്‍ നെയ്യുടെ ഉപയോഗം വളരെയധികം കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ക്ക് നെയ്യ് കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടിയതിന് ശേഷം മാത്രം നെയ്യ് കഴിക്കാന്‍ എടുക്കുക. ഇന്ന് പലരിലും കരള്‍ സംബന്ധമായ അസുഖങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള കൊഴുപ്പ് കരളില്‍ അടിഞ്ഞ് കൂടുന്നത് കരളിനെ സ്വയം ശുദ്ധികരിക്കുന്നതില്‍ നിന്നും തടയുകയും ഇത് കരള്‍ രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here