ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളില്‍ ഒന്നാണ് ക്യാരറ്റ്. കുറഞ്ഞ പഞ്ചസാരയും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയ ഈ പച്ചക്കറിയില്‍ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നു.ക്യാരറ്റില്‍ വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഇരുമ്പിൻെറ അളവ് വര്‍ദ്ധിപ്പിക്കാനും ക്യാരറ്റ് സഹായിക്കുന്നു.

ക്യാരറ്റിൻെറ ഗുണങ്ങള്‍

 
1. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു
 
ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ചില മെഡിക്കല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഹൃദ്രോഗം തടയാൻ സഹായിക്കുമെന്നും ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഇരുമ്പിൻെറ അളവ് വര്‍ദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ശൈത്യകാല ഭക്ഷണത്തില്‍ ഇത് ഉപയോഗിക്കാമെന്നും പറയുന്നു. ചില ഫിറ്റ്നസ് വിദഗ്ധര്‍ സലാഡുകള്‍, ലഘുഭക്ഷണങ്ങള്‍, ദൈനംദിന ഭക്ഷണങ്ങള്‍ എന്നിവയില്‍ ക്യാരറ്റ് ചേര്‍ക്കാൻ നിര്‍ദ്ദേശിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും അതുവഴി അമിതമായി കലോറി ശരീരത്തില്‍ ചെല്ലുന്നത് അകറ്റുകയും ചെയ്യും. ക്യാരറ്റില്‍ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എയിലെ പ്രധാന പോഷകങ്ങളില്‍ ഒന്നാണിത്. ഇത് നമ്മുടെ കാഴ്ചയെ ശക്തിപ്പെടുത്തുന്ന നാഡീവ്യവസ്ഥയെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്യാരറ്റ് കണ്ണിന് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

2.ശരീരഭാരം കുറയ്ക്കല്‍
ക്യാരറ്റില്‍ കലോറി കുറവാണ്. കൂടാതെ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. അതിനാല്‍, മറ്റ് കുറഞ്ഞ നാരുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച്‌ ക്യാ രറ്റ് കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിശപ്പ് വേഗത്തില്‍ മാറും. രാത്രി വൈകിയുള്ള വിശപ്പിനുള്ള നല്ലൊരു ലഘുഭക്ഷണമായും ഇത് കണക്കാക്കപ്പെടുന്നു.
3. കുടലിന് നല്ലത്:
ക്യാരറ്റിലെ ഉയര്‍ന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും കുടലിൻെറ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ക്യാരറ്റില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് കുടലിൻെറ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് മലബന്ധം തടയാം.
4.പഞ്ചസാരയുടെ അളവ്: 
ശരീരത്തിൻെറ ഗ്ലൈസെമിക് സൂചിക അതേ നിലയില്‍ നിലനിര്‍ത്താൻ ക്യാരറ്റ് സഹായിക്കുന്നു. ഒരു ഗ്രാം ക്യാരറ്റിലെ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താൻ സഹായിക്കുന്നു. അതിനാല്‍, പ്രമേഹരോഗികള്‍ക്ക് ക്യാരറ്റ് നല്‍കാൻ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.
5. ചര്‍മ്മം തിളങ്ങാൻ സഹായിക്കുന്നു: 
ക്യാരറ്റ് കഴിയ്ക്കുന്നതിലൂടെ മുഖം തിളങ്ങുമെന്നും ചര്‍മ്മത്തിന് ആരോഗ്യം ലഭിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു . വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന് യുവത്വം നിലനിര്‍ത്താൻ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here