നമ്മളില്‍ മഹാഭൂരിപക്ഷം പേരും രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ കഴിക്കുന്നതും ഒരു കപ്പ് ചൂട് ചായ ആയിരിക്കും. രാവിലെ മാത്രമല്ല, ദിവസത്തില്‍ പലപ്പോഴും നിര്‍ബന്ധമായും വൈകുന്നേരവും ചായ കഴിക്കുന്നവര്‍ ഏറെയാണ്. ചായ കഴിക്കുമ്പോള്‍ കൂട്ടത്തില്‍ എന്തെങ്കിലും കൊറിക്കുകയോ, സ്നാക്സ് കഴിക്കുകയോ ചെയ്യുന്നവരും ഉണ്ട്.
എന്നാല്‍ ഇങ്ങനെ ചായയ്ക്കൊപ്പം ഇഷ്ടമുള്ള എല്ലാം കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചായയ്ക്കൊപ്പം കഴിച്ചുകൂടാത്ത- കഴിച്ചാല്‍ നന്നല്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ ചായയ്ക്കൊപ്പം കഴിക്കരുതാത്ത മൂന്ന് ഭക്ഷണസാധനങ്ങളെ കുറിച്ച് അറിയാം. നട്ട്സ് ആണ് ഇത്തരത്തില്‍ ചായയ്ക്കൊപ്പം കഴിക്കരുതാത്ത ഒരു ഭക്ഷണം. പലരും ഇത് സ്ഥിരമായി തന്നെ ചായയ്ക്കൊപ്പം കഴിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ഏറെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണല്ലോ നട്ട്സ്.