മാമ്പഴത്തിന് സമാനമായി കലോറി അടങ്ങിയ പഴവർഗ്ഗമാണ് സപ്പോട്ട. സപ്പോട്ട വളരെ രുചികരമായ ഒരു ഉഷ്ണമേഖലാ ഫലമാണ്.സപ്പോട്ടയിൽ വിറ്റാമിന്‍ എ, ബി, സി, അയണ്‍, പൊട്ടാസ്യം, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചിക്കു എന്നപേരിലും ഈ പഴം അറിയപ്പെടുന്നു. ഈ പഴം ശരീരത്തിന് ആവശ്യമായ ഉന്മേഷവും ഊർജ്ജവും നൽകാൻ സഹായിക്കുന്നു.
സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഏറെ സഹായിക്കുന്നു. സപ്പോട്ടയിൽ കാല്‍സ്യം, ഫോസ്ഫറസ്, ചെമ്പ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. എല്ലിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പതിവായി സപ്പോട്ട കഴിക്കുന്നത് നല്ലതാണ്. സപ്പോട്ടയില്‍ ധാരാളമായി വൈറ്റമിൻ സിയും ആൻറിഓക്‌സിഡൻറുകളും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ സപ്പോട്ട പതിവായി കഴിക്കുന്നത് നല്ലതാണ്.
സപ്പോട്ടയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ രക്തസമ്മര്‍ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. സപ്പോട്ടയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളര്‍ച്ചയെ തടയാനും സഹായിക്കും. സപ്പോട്ടയുടെ വിത്തില്‍ അടങ്ങിയിട്ടുള്ള കേര്‍ണല്‍ ഓയിൽ ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാനും ഉപയോഗിക്കാം.
സൗന്ദര്യം വർദ്ധിപ്പിക്കാനും സപ്പോട്ട സഹായിക്കുന്നു. അതിനാൽ പതിവായി സപ്പോട്ട കഴിക്കുന്നത് ശരീരത്തിനു വളരെ നല്ലതാണ്. സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന അയണ്‍, ഫോളേറ്റുകള്‍, കോപ്പര്‍, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സെലെനിയം എന്നീ ധാതുക്കൾ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എല്ലുകളുടെ വളർച്ചയ്ക്കും ഏറെ സഹായകമാണ്.