വിറ്റാമിൻ (c) ധാരാളമായി അടങ്ങിയ പഴമാണ് കിവിപ്പഴം. വിറ്റാമിൻ (c) പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റായും ഈ വിറ്റാമിൻ പ്രവര്‍ത്തിക്കുന്നു. സ്വാദിഷ്ടമായ, മധുരമുള്ള രുചിക്ക് പുറമേ, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ കിവികളില്‍ നിറഞ്ഞിരിക്കുന്നു.
ആരോഗ്യകരമായ കൊളാജൻ ഉല്‍പാദനത്തിനും കോപ്പര്‍ സഹായിക്കുന്നു. കോശങ്ങളുടെ ദ്രാവക സന്തുലിതാവസ്ഥയില്‍ പൊട്ടാസ്യം നിര്‍ണായക പങ്ക് വഹിക്കുന്നു, കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഇത് പ്രധാനമാണ്. കിവി പഴത്തിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ശരീരത്തിലെ ഒരു പ്രധാന ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യും.ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള നിരവധി രോഗങ്ങളെ തടയാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന നാരുകളാല്‍ സമ്പുഷ്ടമാണ് കിവിപ്പഴം. ഇത് ശരീരഭാരം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിലെ പ്രോട്ടീനുകളുടെ ദഹനത്തിന് സഹായിക്കുന്ന എൻസൈം എന്ന ഘടകം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത മലബന്ധം പ്രശ്‌നം അകറ്റുന്നതിന് സഹായിക്കുന്നു. കിവിപ്പഴത്തിലെ നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടല്‍, വൻകുടല്‍ എന്നിവയിലെ അര്‍ബുദങ്ങള്‍ തടയുന്നതിന് കിവിപ്പഴം സഹായിക്കുന്നു. കിവി കഴിക്കുന്നത് ഉറക്കത്തിൻെറ ഗുണനിലവാരവും മെച്ചപ്പെടുത്തും. നാല് ആഴ്‌ച കിവി കഴിക്കുന്നത് ഉറക്ക പ്രശ്‌നങ്ങളുള്ള മുതിര്‍ന്നവരില്‍ ഉയര്‍ന്ന നിലവാരമുള്ള ഉറക്കത്തിലേക്ക് നയിച്ചുവെന്ന് ഒരു പഠനം കണ്ടെത്തി.