തടിയും വയറും കുറയ്ക്കാൻ ചെറുപയർ

0
38

അമിതവണ്ണം കാരണം ബുദ്ധിമുട്ടുകയാണോ? എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിന്,
ഭക്ഷണക്രമം ഒരു പ്രധാന പങ്കു വഹിക്കുന്നു. അത്തരത്തിൽ തടി കുറയ്ക്കുവാനുള്ള
ശ്രമത്തിലാണ് നിങ്ങൾ എങ്കിൽ ഭക്ഷണത്തിൽ ചെറുപയർ ഉൾപ്പെടുത്തുന്നത്
സഹായകമാകും

പോഷകസമൃദ്ധമായ ഈ പയർവർഗം ധാരാളം ഗുണങ്ങൾ നൽകുകയും ആ കിലോകൾ കുറയ്ക്കാൻ
ശ്രമിക്കുന്നവർക്ക് ഏറെ പ്രയോചനകരമാവുകയും ചെയ്യും. ഇത് മെറ്റബോളിസം
വർദ്ധിപ്പിക്കുക മാത്രമല്ല, വയർ നിറഞ്ഞത് പോലെ തോന്നിക്കുകയും അമിതമായി
ഭക്ഷണം കഴിക്കുന്നതിൽ നിന്ന് പരോക്ഷമായി നിങ്ങളെ രക്ഷിക്കുകയും ചെയ്യും.
ചെറുപയറിൻെറ മറ്റ് ഗുണങ്ങളെക്കുറിച്ചും അത് നിങ്ങളുടെ ഭാരം എങ്ങനെ കുറയ്ക്കാൻ സഹായകമാകും എന്നതിനെക്കുറിച്ചും അറിയാം.

കലോറി കുറവാണ്: ചെറുപയറിൽ കലോറി താരതമ്യേന കുറവാണ്, അവശ്യ പോഷകങ്ങൾ
ലഭിക്കുമ്പോൾ തന്നെ കലോറി ഉപഭോഗം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു
മികച്ച തിരഞ്ഞെടുപ്പാണ്. ഒരു കപ്പ് പരിപ്പിൽ 212 കലോറി അടങ്ങിയിട്ടുണ്ട്.

ഉയർന്ന പ്രോട്ടീൻ: സസ്യാധിഷ്ഠിത പ്രോട്ടീൻെറ നല്ല ഉറവിടമാണ് ചെറുപയർ.
കഴിച്ചാൽ തന്നെ വയറു നിറയാൻ പ്രോട്ടീൻ നിങ്ങളെ സഹായിക്കുന്നു, ഭക്ഷണം
കഴിക്കുമ്പോൾ അമിതമായി കഴിക്കാനും ഇട്യ്ക്കിടെ ഭക്ഷണം കഴിക്കാനുമുള്ള
താല്പര്യം കുറയുന്നു.

പോഷക സമ്പുഷ്ടം : മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ ഫോളേറ്റ്, ഇരുമ്പ്,
മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ വിറ്റാമിനുകളും ധാതുക്കളും
അടങ്ങിയതാണ് ചെറുപയർ.
കൊഴുപ്പ് കുറവാണ്: മറ്റ് ചില പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളുമായി
താരതമ്യപ്പെടുത്തുമ്പോൾ ഇത് പ്രോട്ടീൻെറ കുറഞ്ഞ കൊഴുപ്പ് മാത്രമാണ്, ഇത്
അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുണം ചെയ്യും. എന്നാൽ അമിതമായി ചെറുപയർ കഴിക്കുന്നത് നല്ലതല്ല. സമീകൃതാഹാരത്തിൻെറ ഭാഗമായി കഴിക്കുന്നുത് ഗുണം ചെയ്യും.
പച്ചക്കറികൾക്കൊപ്പമൊക്കെ ചെറുപയർ കഴിക്കാം. എണ്ണയിൽ വറുക്കുന്നതിന് പകരം
ആവിയിൽ വേവിച്ചോ പുഴുങ്ങിയോ കഴിക്കുന്നതാണ് നല്ലത്. പ്രഷർ കുക്കറിൽ ഇട്ട്
വേവിച്ചെടുക്കാം. വേവിച്ച് കഴിക്കുന്നതാണ് ആരോഗ്യകരം.

LEAVE A REPLY

Please enter your comment!
Please enter your name here