ഞരമ്പുകളില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അധിക കൊഴുപ്പ് കുറയ്ക്കാൻ, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ നല്‍കണം. ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍, കോശങ്ങളിലും ടിഷ്യൂകളിലും കൊഴുപ്പിൻെറയും ലിപിഡുകളുടെയും ഒരു പാളി അടിഞ്ഞുകൂടാൻ തുടങ്ങുന്നു. അത് തുടങ്ങുമ്പോള്‍ തന്നെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കാൻ തുടങ്ങും. ഉയര്‍ന്ന കൊളസ്‌ട്രോളിൻെറ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഗുരുതരമായ രോഗങ്ങളെ തടയാനാകും.

ഉയര്‍ന്ന കൊളസ്ട്രോള്‍ അവഗണിക്കുന്നത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് നിയന്ത്രിക്കാൻ മുളപ്പിച്ച ഉള്ളി കഴിക്കുക. മുളപ്പിച്ച ഉള്ളിയിലെ ഗുണങ്ങള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാൻ മുളപ്പിച്ച ഉള്ളി കഴിക്കുന്നതിൻെറ ഗുണങ്ങളെ ക്കുറിച്ചാണ് പറയുന്നത്.
നമ്മുടെ ഇന്ത്യൻ അടുക്കളകളില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് ഉള്ളി. കറി, ഗ്രേവി, ചട്ണി, സാലഡ് തുടങ്ങി പല രൂപങ്ങളിലും ഇത് ഉപയോഗിക്കുന്നു. സവാളയ്ക്ക് ധാരാളം പോഷക ഗുണങ്ങളുമുണ്ട്. ഇത് ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ബി, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉള്ളിയിലെ ഗുണങ്ങള്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here