കാബേജിൻെറ ഗുണങ്ങള്‍ അറിയാം…..
വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാല്‍സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം ധാരാളം അടങ്ങിയ കാബേജ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴിയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും. അതുപോലെ തന്നെ, കാബേജില്‍ അടങ്ങിയ ആന്റി ഓക്സിഡന്റുകള്‍...
ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ…
ഇഞ്ചിയിട്ട് തിളപ്പിച്ച് ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. ഇഞ്ചി കറികള്‍ക്കും പലഹാരങ്ങള്‍ക്കും രുചി കൂട്ടുക മാത്രമല്ല നല്ല ഔഷധവും കൂടിയാണ്. ഇഞ്ചിയില്‍ ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകളില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ഇഞ്ചി. ഒരു വ്യക്തിക്ക് ഭക്ഷണം ദഹിപ്പിക്കാൻ എടുക്കുന്ന സമയത്തില്‍ ഇഞ്ചി നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങള്‍...
ഏലയ്ക്കയുടെ ഗുണങ്ങൾ ഇവയാണ്…
ദഹനരസങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും അതുവഴി ദഹനം എളുപ്പത്തിലാക്കാനും ഏലയ്ക്ക സഹായിക്കുന്നു.ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, ദഹനക്കുറവ് മൂലമുണ്ടാകുന്ന വയറുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളകറ്റുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.
ഏലക്കയുടെ ഗുണങ്ങൾ ഇവയാണ്
വായ്‍നാറ്റം
പലര്‍ക്കും വായ്‍നാറ്റം വലിയ രീതിയില്‍ ആത്മവിശ്വാസപ്രശ്നമുണ്ടാക്കാറുണ്ട്. ഇതിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്ക. ഏലയ്ക്ക് കുറച്ച് ചവയ്ക്കുന്നത് വായ്‍നാറ്റം നല്ലരീതിയില്‍ കുറയ്ക്കും. ചിലര്‍ ഇങ്ങനെ ഏലയ്ക്ക ചെറിയ പാത്രത്തിലാക്കി എപ്പോഴും കൂടെ സൂക്ഷിക്കാറുണ്ട്.
രോഗപ്രതിരോധം
പല അണുബാധകളെയും ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമ്മെ സഹായിക്കുന്നതിനും ഏലയ്ക്കക്ക് കഴിയും. വാതരോഗം, ആസ്ത്മ, വിവിധ ബാക്ടീരിയില്‍ അണുബാധകള്‍ എന്നിവയെല്ലാം...
നിങ്ങളുടെ ജീവിതത്തിൽ ചായ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണോ?എങ്കിൽ ഇതൊന്നു നോക്കൂ
നമ്മളില്‍ മഹാഭൂരിപക്ഷം പേരും രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ കഴിക്കുന്നതും ഒരു കപ്പ് ചൂട് ചായ ആയിരിക്കും. രാവിലെ മാത്രമല്ല, ദിവസത്തില്‍ പലപ്പോഴും നിര്‍ബന്ധമായും വൈകുന്നേരവും ചായ കഴിക്കുന്നവര്‍ ഏറെയാണ്. ചായ കഴിക്കുമ്പോള്‍ കൂട്ടത്തില്‍ എന്തെങ്കിലും കൊറിക്കുകയോ, സ്നാക്സ് കഴിക്കുകയോ ചെയ്യുന്നവരും ഉണ്ട്.
എന്നാല്‍ ഇങ്ങനെ ചായയ്ക്കൊപ്പം ഇഷ്ടമുള്ള എല്ലാം കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചായയ്ക്കൊപ്പം കഴിച്ചുകൂടാത്ത- കഴിച്ചാല്‍ നന്നല്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതുപോലെ ചായയ്ക്കൊപ്പം കഴിക്കരുതാത്ത...
നെയ്യ് കഴിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇത് അറിയാതെ പോകരുത്
നെയ്യ് കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ നമ്മളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയും ആണ്. എന്നാല്‍, ഇതേ നെയ്യ് അമിതമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ നമ്മള്‍ നേരിടേണ്ടി വരും. അതുകൂടാതെ, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നെയ്യ് കഴിക്കാനും പാടില്ല.
ലാക്ടോസ് അലര്‍ജി ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നെയ്യ് കഴിക്കാന്‍ പാടുള്ളതല്ല. ലാക്ടോസ് എന്നത് പാലില്‍ കാണപ്പെടുന്ന ഒരു പദാര്‍ത്ഥമാണ്. നിങ്ങള്‍ക്ക് ലാക്ടോസ്...