ഈന്തപ്പഴത്തിൻെറ ആരോഗ്യഗുണങ്ങള്‍ ഇതൊക്കെയാണ്

0
ധാരാളം പോഷകങ്ങള്‍, നാരുകള്‍, ആൻറിഓക്സിഡൻറുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിൻെറ ഭാഗമാക്കുന്നത് ഫിറ്റ്‌നസ് നിലനിര്‍ത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കുന്നു. ഇതിലെ പോഷക ഗുണങ്ങള്‍ തലച്ചോറിൻെറ ആരോഗ്യത്തെ സഹായിക്കുന്നതാണ്. ഈന്തപ്പഴത്തിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇതിലൂടെ ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാന്‍ സഹായിക്കും. ഈന്തപ്പഴത്തില്‍ പ്രകൃതിദത്ത ഷുഗറുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളെ ആരോഗ്യത്തോടെ...

മാതളം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

0
നിരവധി ആരോഗ്യഗുണങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ പോഷക ഗുണങ്ങളും അടങ്ങിയിട്ടുണ്ട് കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്.കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു.കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും....

നിങ്ങൾ കാപ്സിക്കം കഴിക്കുന്നവരാണോ അറിയാതെ പോകരുത് ഈ ആരോഗ്യ ഗുണങ്ങൾ

0
ആരോഗ്യ ഗുണങ്ങള്‍ നിരവധി അടങ്ങിയ ഒരു പച്ചക്കറിയാണ് കാപ്സിക്കം. ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് തുടങ്ങിയ നിറങ്ങളിലാണ് കാണപ്പെടുന്നത് . വിറ്റാമിന്‍ സി, ഫൈബര്‍, ആൻറി ഓക്സിഡന്‍റ് എന്നിവയാല്‍ സംമ്പുഷ്ടമാണ് കാപ്സിക്കം. ഇവ പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. അതു പോലെ വിറ്റാമിന്‍ ഇ, എ, പൊട്ടാസ്യം എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ...

നിങ്ങൾ തേൻ നെല്ലിക്ക കഴിക്കുന്നവരാണോ അറിയാതെ പോകരുത് ഈ ആരോഗ്യഗുണങ്ങൾ

0
തേനില്‍ കുതിര്‍ത്ത നെല്ലിക്ക ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. തേനില്‍ കുതിര്‍ത്ത നെല്ലിക്ക കഴിക്കുന്നതിൻെറ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങളില്‍ ഒന്ന് അതിൻെറ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഫലമാണ്. നെല്ലിക്കയില്‍ വിറ്റാമിൻ സി നിറഞ്ഞിരിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ അതിൻെറ പങ്ക് അറിയപ്പെടുന്ന ശക്തമായ ആൻറിഓക്‌സിഡൻറാണ്. തേനിൻെറ ആൻറിമൈക്രോബയല്‍, ആൻറി ബാക്ടീരിയല്‍ ഗുണങ്ങളുമായി സംയോജിപ്പിക്കുമ്പോള്‍ ഇത് അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നു. തേൻ നെല്ലിക്കയുടെആരോഗ്യഗുണങ്ങൾ   തൊണ്ട വേദന, ജലദോഷം, ചുമ, പനി എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കാൻ കഴിയുന്ന...

വെണ്ടയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

0
വിറ്റാമിൻ എ, ബി, സി, ഇ, കെ, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ്. എന്നാല്‍, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടും ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്ക സഹായകമാകുന്നു.  ഇത് ദഹനനാളത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുന്നു.   വെണ്ടയ്ക്കയില്‍ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട പച്ചക്കറിയാണിത്.  കൂടാതെ വളരുന്ന ഭ്രൂണത്തിൻെറ തലച്ചോറിൻെറയും നട്ടെല്ലിൻെറയും വികാസത്തെ...