എങ്ങനെ പാൽ കൊണ്ട് മുഖം തിളക്കമുള്ളതാക്കാം
നിരവധി ആളുകൾ ആരോഗ്യ സംരക്ഷണത്തിന് പാൽ കുടിക്കാറുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനും പാൽ വളരെയധികം ഗുണകരമാണ്. അല്‍പം പാല്‍ മുഖത്ത് തേയ്ക്കുന്നതുകൊണ്ട് പലതരത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. എളുപ്പത്തില്‍ മുഖത്ത് ചെയ്യാവുന്ന ഒരു സൗന്ദര്യ സംരക്ഷണ രീതിയാണ് പാല്‍ മുഖത്തു പുരട്ടുകയെന്നത്. നല്ല ശുദ്ധമായ തിളപ്പിക്കാത്ത പാലാണ് എറ്റവും നല്ലത്. പാലിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തെ ചെറുപ്പമുള്ളതാക്കാൻ സഹായിക്കുന്നു.
പാൽ ചര്‍മത്തിന് ഈര്‍പ്പം നൽകുന്നു. ഇത് ചർമത്തിലെ ചുളിവുകളും വരണ്ട ചര്‍മവുമെല്ലാം നീക്കാന്‍...
അസ്ഥി സംരക്ഷണം
ജീവിതകാലം മുഴുവൻ എല്ലുകൾ ആരോഗ്യകരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുള്ള അസ്ഥികൾ ശക്തമായ അടിത്തറ നൽകുന്നു, ഇത് ചലനാത്മകതയും പരിക്കിൽ നിന്ന് സംരക്ഷണവും നൽകുന്നു. നമ്മുടെ ശരീരത്തിലെ നിരവധി അവയവങ്ങളെ സഹായിക്കുന്ന കാൽസ്യം പോലുള്ള പ്രധാന ധാതുക്കളുടെ ബാങ്കായി അവ പ്രവർത്തിക്കുന്നു. ചെറുപ്പമായിരിക്കുമ്പോൾ ശരിയായ പോഷണത്തിലൂടെയും വ്യായാമത്തിലൂടെയും അസ്ഥികളെ പരിപാലിക്കുന്നത് നല്ല അസ്ഥികൾ നേടാൻ സഹായിക്കും. നിങ്ങൾ ഇഷ്ടപ്പെടുന്ന ജീവിതം നയിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. മുതിർന്നവരിൽ, ഓരോ 7-10 വർഷത്തിലും അസ്ഥികൾ പൂർണ്ണമായും മാറ്റിസ്ഥാപിക്കപ്പെടുന്നു. സ്ത്രീകളിൽ...
കുട്ടികളിൽ കാണുന്ന ദന്തരോഗങ്ങൾ എങ്ങനെ പരിഹരിക്കാം
കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പല്ലുംവായ്ക്കകവും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ്. കൂടാതെ പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുകയും, ദന്തരോഗങ്ങള്‍ക്ക് തുടക്കത്തിലേ വേണ്ട പ്രതിവിധികള്‍ സ്വീകരിക്കുകയും ചെയ്യുക. പല്ലിൻെറ ശുചിത്വത്തിലെ ശ്രദ്ധ മുലയൂട്ടുന്ന കാലം മുതല്‍ തുടങ്ങണം. വായില്‍ തളം കെട്ടി നില്‍ക്കുന്ന പാലിൻെറ അംശം, കുറുക്കുകളുടെ അവശിഷ്ടം ഇവ വൃത്തിയാക്കുവാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ആഹാരശേഷം കൊടുക്കുകയും, മൃദുവായ തുണി വെള്ളത്തില്‍ മുക്കി തുടച്ചെടുക്കുകയും വേണം. ഒട്ടിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. കുഞ്ഞുങ്ങള്‍ തനിയെ...
പുറം വേദന അര്‍ബുദത്തിന്‍റെയും ലക്ഷണമാകാം വേണം കരുതല്‍
നമ്മളില്‍ പലര്‍ക്കും പലപ്പോഴും തോന്നിയിട്ടുള്ള ഒന്നാണ് പുറം വേദന പ്രത്യേകിച്ച് പ്രായമായവര്‍ക്ക്. എന്തെങ്കിലും ഭാരം ഉയര്‍ത്തുമ്പോഴോ കഷ്ടപ്പാടുള്ള ജോലികള്‍ ചെയ്യുമ്പോഴോ, ശരിയായി ഇരിക്കാത്തത് മൂലമോ ഒക്കെ പുറം വേദന ഉണ്ടാകാം. കൂടാതെ വ്യായാമം ഇല്ലാതാകുമ്പോഴും, സ്‌ട്രെസ്സ് കൂടുമ്പോഴും, ടെന്‍ഷന്‍ കൂടുമ്പോഴും പുറം വേദന ഉണ്ടാകാം. എന്നാൽ ഇവയെല്ലാം നമുക്ക് സ്വയം പരിഹരിക്കാൻ സാധിക്കുന്നവയാണ്.
ചില പരിഹാര മാർഗ്ഗങ്ങൾ നമുക്ക് പരിചയപ്പെടാം.
കസേരയില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നത് ഒഴിവാക്കുക.
ഒരേ ഭാഗം മണിക്കൂറുകളോളം ഇരിക്കുന്നതു കൊണ്ടാണ് പുറം വേദന ഉണ്ടാകുന്നത്.
കുനിഞ്ഞ് ഇരിക്കാതിരിക്കുക.
നിവര്‍ന്ന്...
എന്താണ് കിഡ്നി ക്യാൻസർ
കിഡ്നി ടിഷ്യുവിലെ കോശങ്ങളുടെ അസാധാരണ വളർച്ചയാണ് കിഡ്നി ക്യാൻസർ . കാലക്രമേണ, ഈ കോശങ്ങൾ ട്യൂമർ എന്ന പിണ്ഡം ഉണ്ടാക്കുന്നു. കോശങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുകയും അവ നിയന്ത്രണാതീതമായി വിഭജിക്കുകയും ചെയ്യുമ്പോൾ ക്യാൻസർ ആരംഭിക്കുന്നു. വൃക്കയിലെ കോശങ്ങൾ മാറുകയും നിയന്ത്രണാതീതമായി വളരുകയും ചെയ്യുമ്പോൾ കിഡ്നി ക്യാൻസർ വികസിക്കുന്നു. കിഡ്‌നി ക്യാൻസർ ഉള്ളവർക്ക് പാർശ്വവേദന, ഉയർന്ന രക്തസമ്മർദ്ദം, മൂത്രമൊഴിക്കുമ്പോൾ രക്തം, മറ്റ് ലക്ഷണങ്ങൾ എന്നിവ കണ്ടേക്കാം. കിഡ്നി കാൻസർ ചികിത്സകളിൽ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവ...