ജീവിതശൈലിയും ഭക്ഷണരീതികളുമാണ് മിക്കവരിലും കൊളസ്ട്രോള്‍ കൂടുന്നതിനുള്ള കാരണമാകുന്നത്. കൊഴുപ്പ് കൂടിയ ഭക്ഷണത്തിൻെറ അമിതോപയോഗം, പുകവലി, മദ്യപാനം എന്നിവയും കൊളസ്ട്രോള്‍ കൂടാനുള്ള കാരണമാണ്.ചീത്ത കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരികയും ഹൃദയത്തിലേയ്‌ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്.
ശരീരത്തില്‍ കൊളസ്ട്രോള്‍
കൂടുന്നതിൻെറ ആദ്യത്തെ ലക്ഷണങ്ങള്‍
കാലുകളില്‍ വേദന, മരവിപ്പ്, മുട്ടുവേദന എന്നിവ ഉണ്ടാകുന്നത് . കാലുകളുടെ പേശീവേദന വരുന്നതും ഒരു
പ്രധാന ലക്ഷണമാണ്. കൂടാതെ കാലുകള്‍ തണുത്തിരിക്കുന്നതും ഒരു ലക്ഷണമാണ്.
കൊളസ്‌ട്രോള്‍ കൂടുമ്പോഴാണ് ചിലര്‍ക്ക് കഴുത്തിനു പിന്നില്‍ ഉളുക്കിയത്
പോലെയുള്ള വേദന വരുന്നത്
അതുപോലെ ചര്‍മ്മത്തിൽ നിറത്തിലുള്ള വ്യത്യാസം വരുന്നത് ഉയര്‍ന്ന
കൊളസ്ട്രോളിൻെറ ലക്ഷണമാണ്. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍
ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
അതുപോലെ കണ്ണിൻെറ മൂലകളില്‍, കൈ രേഖയില്‍, കാലിൻെറ പുറകില്‍ ഒക്കെ
കൊളസ്‌ട്രോള്‍ അടിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിസാരമായി കരുതരുത്.
കണ്ണിനുള്ളിലെ കോര്‍ണിയയ്‌ക്ക് ചുറ്റുമായി നേരിയ വെളുത്ത നിറത്തിലൊരു ആവരണം കാണുന്നതും
കൊളസ്ട്രോള്‍ കൂടുന്നതിൻെറ ലക്ഷണമാകാം. മങ്ങിയ നഖങ്ങളും ചിലപ്പോള്‍
ഉയര്‍ന്ന കൊളസ്ട്രോളിൻെറ ലക്ഷണമാകാം. ചിലരില്‍ കൊളസ്‌ട്രോളിൻെറ അളവ്
കൂടുമ്പോള്‍ കേള്‍വിക്കുറവ് വരാം. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോൾ
ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. കൊളസ്‌ട്രോള്‍
അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ
പല പ്രശ്‌നങ്ങളുമുണ്ടാക്കും.