നഗ്‌നരായി കിടന്നുറങ്ങൂ വ്യായാമം ചെയ്യുന്നവരേക്കാള്‍ വേഗത്തില്‍ തടി കുറയ്ക്കാം

0
26

അമിത ശരീരഭാരം കാരണം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ഉറക്ക കുറവും ഇക്കൂട്ടര്‍ക്കുണ്ടാകാവുന്ന പ്രധാന പ്രശ്‌നമാണ്. ആഹാരം നിയന്ത്രിച്ച്‌ കൃത്യമായി വ്യായാമം ചെയ്ത് തടി കുറയ്ക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം ലഭിക്കണമെങ്കില്‍ വ്യായാമം ചെയ്യുക തന്നെ വേണം. എന്നാല്‍, അധികം മെനക്കെടാതെ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ആരോഗ്യ വിദഗ്ദ്ധര്‍. ശരിയായ ഉറക്കം ലഭിച്ചാല്‍ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുമെന്നും ഇതിലൂടെ അമിതഭാരം കുറയുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഉറക്കം ശരിയായി ലഭിക്കാൻ നഗ്‌നരായി കിടന്നുറങ്ങുന്നതിലൂടെ സാധിക്കുമെന്നും അവര്‍ പറയുന്നു. നഗ്‌നരായി ഉറങ്ങുമ്പോള്‍ ശരീരത്തിൻെറ താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ മാര്‍ഗത്തിലൂടെ ശരീരഭാരം കുറയുന്നത് വേഗത്തിലാകുമെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ശരിയായ ഉറക്കം ലഭിക്കുമ്പോള്‍ ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിൻെറ അളവ് കുറയുന്നു. ഇതോടെ രക്തസമ്മര്‍ദവും നിയന്ത്രണവിധേയമാകുന്നു. കൂടാതെ നഗ്‌നരായി ഉറങ്ങുന്നവരുടെ ഉറക്കത്തിൻെറ ഗുണനിലവാരവും വര്‍ദ്ധിക്കുന്നു.
  • പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.
  • രാത്രി വൈകി ഭക്ഷണം കഴിക്കരുത്.
  • സീസണല്‍ പഴങ്ങളും ഭക്ഷണങ്ങളും ധാരാളം കഴിക്കുക.
  • മദ്യപാനം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
  • ധാരാളം വെള്ളം കുടിക്കണം.
  • പതിവായി ചെറിയ രീതിയിലെങ്കിലുമുള്ള വ്യായാമം ചെയ്യുക.
  • ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here