സിഗരറ്റ്
വലിക്കുന്ന ദുശീലം ആരോഗ്യത്തിന് അപകടകരമാണെന്ന് നിസംശയം ഉറപ്പിക്കാം.
സിഗരറ്റ് വലിയില്‍ ‘അഡിക്ഷൻ’ അഥവാ ആസക്തി ഉള്ളവര്‍ നിരവധിയാണ്.

ഇങ്ങനെയുള്ളവരില്‍ കാണുന്ന കുറെക്കൂടി പ്രശ്നഭരിതമായൊരു ശീലത്തെ കുറിച്ചാണിനി പങ്കുവയ്‌ക്കുന്നത്.

രാവിലെ
ഉറക്കമെഴുന്നേറ്റയുടൻ സിഗരറ്റ് തേടി പോകുന്നവരുണ്ട്. രാത്രി ഉറങ്ങുന്ന
സമയം മുഴുവൻ സിഗരറ്റ് ഉപയോഗമില്ലാതെ തുടരുകയായിരുന്നതിനാല്‍
രാവിലെയാകുമ്പോൾ സിഗരറ്റിനോട് ‘അഡിക്ഷൻ’ ഉള്ളവര്‍ക്ക് നിക്കോട്ടിൻ
ആവശ്യമായി വരികയാണ്.

നമുക്കറിയാം സിഗരറ്റിലുള്ള നിക്കോട്ടിൻ എന്ന
പദാര്‍ത്ഥത്തോടുള്ള അഡിക്ഷനാണ് വീണ്ടും വീണ്ടും സിഗരറ്റ് വലിക്കാൻ നമ്മെ
പ്രേരിപ്പിക്കുന്നത്. ഇങ്ങനെ രാവിലെ തന്നെ സിഗരറ്റ് വലിക്കുന്നവരില്‍
പുകവലി മൂലമുണ്ടാകുന്ന ക്യാൻസറുകളുടെ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍
തെളിയിക്കുന്നത്.

വായിലെ ക്യാൻസര്‍, ശ്വാസകോശത്തെ ബാധിക്കുന്ന
ക്യാൻസര്‍ എന്നിവയ്‌ക്കാണ് ഇത്തരക്കാരില്‍ സാധ്യത കൂടുതല്‍. യുഎസില്‍
നിന്നുള്ള ഒരു സംഘം ഗവേഷകര്‍ ആണ് തങ്ങളുടെ പഠനത്തിലൂടെ ഈ നിഗമനത്തിലേക്ക്
എത്തിയിരിക്കുന്നത്.

രാവിലെ ഉറക്കമെഴുന്നേറ്റ് അര മണിക്കൂറിനുള്ളില്‍
തന്നെ സിഗരറ്റ് വലിക്കുന്നവരാണെങ്കില്‍ ഇവരിലെ ‘അഡിക്ഷൻ’ തീവ്രമാണെന്നും
ഇവരുടെ ആരോഗ്യനില അപകടത്തിലാണെന്നും ഗവേഷകര്‍ കണ്ടെത്തി. അതുപോലെ തന്നെ
രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കും ബ്രേക്ക്ഫാസ്റ്റിനും മുമ്പും ശേഷവുമെല്ലാം
സിഗരറ്റിനെ ആശ്രയിക്കുന്നതും കാര്യമായ ‘അഡിക്ഷൻ’ തന്നെയാണ്
സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here