ആരോഗ്യവും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ പുരുഷന്മാര്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ജാഗ്രത കാണിക്കണം. ആരോഗ്യകാര്യത്തില്‍ പലപ്പോഴും പുരുഷന്മാര്‍ അധികം ശ്രദ്ധിക്കാറില്ല എന്നത് മറ്റൊരു കാര്യം.
പുരുഷൻെറആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങള്‍ നോക്കാം..
മഷ്റൂം അഥവാ കൂണ്‍
പുരുഷന്മാര്‍ മഷ്റൂം അഥവാ കൂണ്‍ കഴിക്കുന്നത് നല്ലതാണ്. മഷ്റൂം കഴിക്കുന്നത് പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങളും പറയുന്നു.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത് ഹൃദയത്തിൻെറ ആരോഗ്യത്തിന് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. മസിലുകള്‍ പെരുപ്പിക്കാനായി കഠിന പരിശ്രമത്തിലാണ് പലരും. അതിനായി ഭക്ഷണം വലിച്ചുവാരി കഴിക്കുന്നവരുമുണ്ട്. എന്നാല്‍ ആരോഗ്യമുളള മസിലുകള്‍ ഉണ്ടാവാന്‍ അമിതമായി ഭക്ഷണം കഴിക്കുക അല്ല വേണ്ടത്. മറിച്ച് പോഷകാഹാരം അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടത്. മത്സ്യം ഇതിന് സഹായിക്കും.
അവോക്കാഡോ
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുരുഷന്മാരിലെ മൂഡ് മാറ്റത്തിന് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ ശരീരം വലിച്ചെടുക്കുന്നത് തടയാനും ഇത് സഹായിക്കും.സ്ഥിരമായി ആവക്കാഡോ കഴിക്കുന്നതും നല്ലതാണ്. ആവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കളയുന്നു. അമിതവണ്ണവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു .
പപ്പായ
മാതള നാരങ്ങ
പാല്‍
റാഗി
തക്കാളി
തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലിക്കോപ്പൈന്‍ ശ്വാസകോശാര്‍ബുദത്തെ ഇല്ലാതാക്കുന്നു. ശരീരത്തിലെ വിഷാംശത്തെയും പുറന്തള്ളുന്നു. പുകവലിക്കുന്നവര്‍ തക്കാളി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.