വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാല്‍സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം ധാരാളം അടങ്ങിയ കാബേജ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴിയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും. അതുപോലെ തന്നെ, കാബേജില്‍ അടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ഫ്രീറാഡിക്കലുകളെ അകറ്റി ക്യാൻസര്‍ സാധ്യത കുറയ്ക്കുന്നു.
കോളിന്‍ അടങ്ങിയ കാബേജ് പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍‌ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പതിവായി കാബേജ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ തന്നെ, കലോറി വളരെ കുറഞ്ഞ കാബേജ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഫൈബര്‍ അടങ്ങിയ കാബേജ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here