എരുവിന് വേണ്ടി മാത്രമാണ് നമ്മള്‍ സാധാരണയായി പച്ചമുളക് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എരുവ് മാത്രമല്ല നിരവധി വൈറ്റമിനുകളാലും പോഷക ഗുണങ്ങളാലും സമ്പന്നമാണ് പച്ചമുളക് . വൈറ്റമിൻ സി ധാരാളമായി അടങ്ങിയ പച്ചമുളകില്‍ ശരീരകോശങ്ങളെ വിവിധ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനുള്ള ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ്. വൈറ്റമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്. പച്ചമുളകില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്.

നാച്ചുറല്‍ പെയിൻ കില്ലര്‍

സന്ധിവാതം, മൈഗ്രൈൻ പോലുള്ള വേദനകള്‍ക്ക് എല്ലാം ഒരു നാച്ചുറല്‍ പെയിൻ കില്ലര്‍ ആയി ഉപയോഗിക്കാവുന്ന
ഒന്നു കൂടിയാണ് പച്ചമുളക്. ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതിനും പച്ചമുളകില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ സഹായിക്കുന്നുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായുംപച്ചമുളക് ഉപയോഗിക്കാവുന്നതാണ്. പച്ചമുളകില്‍ അടങ്ങിയിട്ടുള്ള ക്യാപ്സൈസിൻ മൂക്കടപ്പില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്നു. സെറട്ടോണിൻ, എൻഡോര്‍ഫിൻ തുടങ്ങിയ മാനസികനില മെച്ചപ്പെടുത്തുന്ന ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പച്ചമുളക് സഹായകരമാണ്.

വിറ്റാമിൻ സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിൻെറയും ചർമ്മത്തിൻെറയും ആരോഗ്യത്തിനും പച്ചമുളക് നല്ലതാണ്. ഇരുമ്പിൻറെ കലവറയായ പച്ചമുളകിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു. ഒപ്പം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും. ഹൃദയത്തെയും രക്തധമനികളെയും സംബദ്ധിച്ച് തകരാറുകള്‍ക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്. പ്രത്യേകിച്ച്‌ ഇത് രക്തധമനികള്‍ ശക്തിപ്പെടുത്തുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങി പോകുന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.കൂടാതെ രക്തത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ്, പ്ലേറ്റ്ലെറ്റ് അഗ്രഗേഷൻ എന്നിവ കുറയ്ക്കുന്നതിലൂടെയും ഫൈബ്രിനോലൈറ്റിക് പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here