വൈറ്റമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്. പച്ചമുളകില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. അതുകൊണ്ട് പച്ചമുളക് കഴിച്ചാല്‍ നിങ്ങളുടെ ചര്‍മ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും. കൂടാതെ പച്ചമുളകില്‍ വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാല്‍ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.
ഹൃദയത്തെയും രക്തധമനികളെയും സംബദ്ധിച്ച് തകരാറുകള്‍ക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്. പ്രത്യേകിച്ച് ഇത് രക്തധമനികള്‍ ശക്തിപ്പെടുത്തുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങി പോകുന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.കൂടാതെ രക്തത്തിലെ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ്, പ്ലേറ്റ്ലെറ്റ് അഗ്രഗേഷൻ എന്നിവ കുറയ്ക്കുന്നതിലൂടെയും ഫൈബ്രിനോലൈറ്റിക് പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കുന്നു.
പച്ചമുളകിലെ ക്യാപ്സൈസിൻ മൂക്കിലെയും സൈനസുകളിലെയും മ്യൂക്കസ് മെംബറേൻസിനെ ഉത്തേജിപ്പിക്കുന്നു. ക്യാപ്സൈസിൻ ചര്‍മ്മത്തിലൂടെയുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും മ്യൂക്കസ് സ്രവണം നേര്‍ത്തതാക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ധവും വേദനയും കുറയ്ക്കാൻ വേണ്ടിയുള്ള മൂലകമാണ് എൻഡോര്‍ഫിൻസ്. പച്ചമുളക് കഴിച്ചാല്‍ ശരീരത്തില്‍ സ്വാഭാവികമായി എൻഡോര്‍ഫിൻസ് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാകും.
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയ പച്ചമുളക് ആരോഗ്യമുള്ള കണ്ണുകള്‍ക്കും ചര്‍മ്മത്തിനും രോഗപ്രതിരോധ സംവിധാനത്തിനും മികച്ചതാണ്. സ്വാഭാവികമായ അയണ്‍ ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് പച്ചമുളക്. പച്ചമുളകില്‍ വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അസ്ഥിക്ഷയം എന്ന രോഗാവസ്ഥയ്ക്ക് പച്ചമുളക് കഴിക്കുന്നത് ഗുണം ചെയ്യും.