പല കാരണം കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ശരീരത്തിന്‍റ ആരോഗ്യത്തിനും മാനസിരോഗ്യത്തിനും അത് മോശമായി ബാധിക്കാം.

ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
 
ഒന്ന്
 
ചിയ സീഡുകളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്റ്റോഫാന്‍’ അടങ്ങിയതാണ് ചിയ സീഡ്സ്. അതിനാല്‍ ഇവ രാത്രി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉറക്കത്തിന് സഹായിക്കും.
 
രണ്ട്
 
നേന്ത്രപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതിനാല്‍ രാത്രി നേന്ത്രപ്പഴം കഴിക്കുന്നത് ഉറക്കത്തിന് സഹായിക്കും.
 
മൂന്ന്
 
മത്തങ്ങ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വറുത്തെടുത്ത മത്തന്‍ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.
 
നാല്
 
വാള്‍നട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വാള്‍‌നട്സില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡും ഉറക്കത്തിന് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here